
വിവരണം
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ പുറത്ത് വന്നിരുന്നു. എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും അധികം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടയിലാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ ചില മുഖ്യധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും വ്യാപക പ്രചരണം ആരംഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍പ് നിശ്ചയിച്ചിരുന്ന പരിപാടികള്‍ എല്ലാ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ ഉള്ളടക്കം. എന്റെ കോട്ടയം ലൈവ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 55ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

യഥാര്‍ത്ഥത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
മന്ത്രി വീണ ജോര്‍ജ്ജിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രചരണത്തിനെതിരെ മന്ത്രി പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന പേരില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും രണ്ട് തവണ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ഫലം നെഗറ്റീവ് ആയിരുന്നു എന്നും ഡങ്കി പനി ടെസ്റ്റും നെഗറ്റീവ് ആണെന്നും മന്ത്രി കുറിപ്പില്‍ പ്രതികരിച്ചിട്ടുണ്ട്. വൈറല്‍ ഫീവറാകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ ഒഴിവാക്കിയതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വീണ ജോര്‍ജ്ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം –
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ മന്ത്രി അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയെന്ന പ്രചരണവും വ്യാജമാണ്. ഭക്ഷ്യസുരക്ഷ ദിനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇന്ന് (7 ജൂണ്‍ 2022) തിരുവനന്തപുരത്ത് നിര്‍വഹിച്ചതിന്റെ ചിത്രങ്ങള്‍-
നിഗമനം
മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി തന്നെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False
