സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ മലയാളം വാര്‍ത്ത ചാനലുകളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെയായി വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മനോരമ ന്യൂസില്‍ സ്വപ്ന സുരേഷിന് ലഭിക്കാന്‍ സാധ്യതയെന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന് സൂചന.. ആരോപണങ്ങള്‍ ആദ്യമായി നല്ല ക്ലാരിറ്റിയോടെ മനോരമ സ്റ്റുഡയോയിലൂടെ ഡിജിറ്റലായി പ്രേക്ഷകരില്‍ എത്തിക്കുമെന്നതാണ് സൂചന.. ഈ മാസം 16ന് കരാര്‍ ഒപ്പിട്ടേക്കും.. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,900ല്‍ അധികം റിയാക്ഷനുകളും 294ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

യഥാര്‍ത്ഥത്തില്‍ സ്വപന സുരേഷിന് മനോരമ ന്യൂസ് ജോലി വാഗ്‌ദാനം ചെയ്തിട്ടുണ്ടോ? 16ന് ജോലിയില്‍ പ്രവേശിക്കുമോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മനോരമ ന്യൂസിന്‍റെ അരൂരിലെ ഹെഡ്‌ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. വെബഡെസ്‌ക് മേലധികാരിയില്‍ നിന്നും ഇതെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയാണ്-

മനോരമ ന്യൂസ് സ്വപ്ന സുരേഷിന് ജോലി വാഗ്ദാനം നല്‍കിയിട്ടില്ല. പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. മനോരമ ന്യൂസ് ജോലി നല്‍കാത്ത വ്യക്തി എങ്ങനെയാണ് 16ന് ജോലിയില്‍ പ്രവേശിക്കുന്നതെന്നും ജനങ്ങളെ മനപ്പൂര്‍വ്വം തെറ്റ്ദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇത്തരം പ്രചരണങ്ങളെന്നും അവര്‍ പറഞ്ഞു.

നിഗമനം

മനോരമ ന്യൂസ് സ്വപ്ന സുരേഷിന് ജോലി വാഗ്ദാനം ചെയ്തിട്ടില്ല എന്ന് അവര്‍ തന്നെ വ്യക്തിമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False