സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

False രാഷ്ട്രീയം

വിവരണം

സിപിഎമ്മുമായി ഇടഞ്ഞ് രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച മുന്‍ മന്ത്രി ജി.സുധാകരന്‍റെ പല പ്രസംഗങ്ങളും വിവാദങ്ങളായിരുന്നു. എന്നാല്‍ സിപിഎം അംഗത്വത്തില്‍ നിന്നും ഇപ്പോഴും സിപിഎം നേതൃത്വം സുധാകരനെ നീക്കം ചെയ്യുകയോ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ലാ. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ കടുത്ത ഭാഷയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കുറെയേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ അരുംകൊല ചെയ്തതും കണ്ണൂരിലെ കുറെ നേതാക്കള്‍ കോടീശ്വരന്‍മാരായതും അല്ലാതെ കേരള ജനതയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പ്രവര്‍ത്തകര്‍ പരിശോധിക്കണമെന്ന് ജി.സുധാകരന്‍ പറഞ്ഞു എന്ന പേരിലൊരു പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡെമോക്രാറ്റിക് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ നേരിന്‍റെ പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 206ല്‍ അധികം റിയാക്ഷനുകളും 130ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- 

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജി.സുധാകരന്‍ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ ജി.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ മുഖ്യധാരമാധ്യമങ്ങളുടെ വെബ്സൈറ്റുകളാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയോ ഇതെ കുറിച്ചുള്ള യാതൊരു വിവരങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ജി.സുധാകരനുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്‍റെ പേരില്‍ നിരന്തരം വ്യാജ പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ടെന്നും ഇത് ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

ജി.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False