വിവരണം

മണിപ്പൂർ മുഖ്യപ്രതി.. തൂക്കിയിട്ടുണ്ട് ഒരുവനെ.!! പേര് ഷെറാബാസ്

നുഴഞ്ഞ് കയറിയ റോഹിംഗ്യൻകാരൻ.! പ്രതി സംഘപരിവാർ എന്ന് കഥ മെനയുന്ന കമ്മികൾക്ക് സ്ഥിരം നമോവാകം! ഇവരെ ഇന്ത്യ പുനരധിവസിപ്പിക്കണം എന്ന് നിലവിളിച്ചവർ ഒക്കെ എവിടെ പോയോ ആവോ.!! എന്ന പേരില്‍ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സ്ത്രീകളെ വിവസ്ത്രയാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഈ തലക്കെട്ടോടെ പ്രചരിക്കുന്നത്. പ്രതി മുസ്‌ലിമാണെന്നും റോഹിംഗ്യന്‍ കുടിയേറ്റക്കാരനാണെന്നുമാണ് ഇപ്പോഴുള്ള പ്രചരണം. റനീഷ് ടി ഉദ്യത എന്ന വ്യക്തിയുടെ പ്രൊഫൈപില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 230ല്‍ അധികം റിയാക്ഷനുകളും 39ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണിപ്പൂരില്‍ സത്രീകളെ വിവസ്ത്രയാക്കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായത് ഷെറാബാസ് എന്ന മുസ്‌ലിം യുവാവാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ തൗബാല്‍ (Thoubal) ജില്ലാ പോലീസ് മേധാവി ജോഗേശ്ചാന്ദ്ര ഹാവ്ബാജിമുമായി ഫോണില്‍ സംസാരിച്ചു. കേസില്‍ പിടികുടിയ പ്രതികളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്. പ്രചരിക്കുന്ന വീഡിയോയിലുള്ള പിഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ആരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരില്ലാ. ഇത്തരമൊരു അവകാശവാദം മണിപ്പൂര്‍ പോലീസിന്‍റെ ഭാഗത്ത് എവിടെയുമുണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.

ഷെറബാസെന്ന പേരില്‍ പ്രചരിക്കുന്ന പ്രതിയുടെ ചിത്രം എന്നതിലുള്ള യഥാര്‍ത്ഥത്തില്‍ കേസിലെ മുഖ്യപ്രതിയായ ഹുയ്റെം ഹീറോദാസ് മെയ്‌തെയ് ആണ്. ഇയാളുടെ ചിത്രം സഹിതം ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം പിടിഐ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യാ) ട്വീറ്റ് ചെയ്തിട്ടുണ്ട്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ടയാളാണ് പ്രതി എന്നതാണ് യാഥാര്‍ത്ഥ്യം.

പിടിഐ ട്വീറ്റ്-

PTI Tweet

നിഗമനം

പടിയിലായത് ഹുയ്റെം ഹീറോദാസ് മെയ്‌തെയ് എന്ന മെയ്തെയ് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നും മുസ്‌ലിം അല്ലായെന്നും പോലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മണിപ്പൂരില്‍ കൂട്ടബത്സംഗ കേസില്‍ പിടിയിലായത് മുസ്ലിം യുവാവാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False