കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഫ് ഏറ്റവും അധികം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ബീഫ് നിരോധനം നടപ്പിലാക്കുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. പള്ളിപ്പുറം സതീശ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം-

Facebook Post Archived Screenshot 

എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

2021ല്‍ ഇതെ പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അതെ പ്രചരണം ചര്‍ച്ചയായിരിക്കുകയാണ്. ആദ്യം തന്നെ ഞങ്ങള്‍ പ്രിയങ്കയുടെ ഔദ്യോഗിക എക്‌സ്അക്കൗണ്ട്‌ പരിശോധിച്ചു നോക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊന്നും അവര്‍ എക്‌സില്‍ പങ്കുവെച്ചിട്ടില്ലാ. മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇത്തരം പ്രസ്താവനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ.

പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി.വേണുഗോപാലുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇതെ വ്യാജ പ്രചരണം വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ടെന്നും പ്രിയങ്ക ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. പ്രിയങ്ക ഗോവധ നിരോധനം കേരളത്തില്‍ നടപ്പിലാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലാ.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..

Written By: Dewin Carlos 

Result: False