കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഇന്ന് കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ല. കമ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ അഴിമതിക്കാരും,സ്വർണ്ണ കള്ളക്കടത്തുകാരും, കൊട്ടേഷൻസംഘങ്ങളും, മതഭീകര വാദികളും മാത്രമാണുള്ളതെന്ന് ജി. സുധാകരൻ പറഞ്ഞു എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. ബാബു ചെങ്ങറ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം –

Facebook Post Archived Screenshot 

എന്നാല്‍ ജി.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? 24 ന്യൂസ് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ 24 ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ വെബ്സൈറ്റും സമൂഹമാധ്യമങ്ങളിലെ പേജുകളും പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത 24 നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം 24 ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. സ്ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്നും ഇത്തരമൊരു വാര്‍ത്ത 24 ന്യൂസ് നല്‍കിയിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.

പിന്നീട് ജി.സുധാകരന്‍റെ ആലപ്പുഴയിലെ ഓഫിസുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. ജി.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തയിട്ടില്ലായെന്നും അദ്ദേഹത്തെയും സിപിഎമ്മിനെയും അവഹേളിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം വ്യാജ പ്രചരണം നടത്തുന്നതാണെന്ന് ഓഫിസ് പ്രിതിനിധി പറഞ്ഞു.

നിഗമനം

24 ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ജി.സുധാകരന്‍റെ ഓഫീസും പ്രസ്താവന വ്യാജമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False