മോദി സർക്കാരിന്‍റെയും മന്ത്രിമാരുടെയും ബ്രിട്ടനിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിന്‍റെ വിവരങ്ങൾ വിക്കിലീക്സ് വെളിപ്പെടുത്തിയെന്ന് വ്യാജപ്രചരണം…

രാഷ്ട്രീയം | Politics

അമേരിക്കയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവർത്തന വെബ്സൈറ്റ് വിക്കിലീക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് മന്ത്രിമാരുടെ ബ്രിട്ടനിലെ ബാങ്കുകളിലുള്ള പണത്തിന്‍റെ വിവരങ്ങൾ എന്ന തരത്തിൽ ചില വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിന്റെ അടിക്കുറിപ്പ് എപ്രകാരമാണ്:
“*..ബ്രിട്ടനിൽ സർക്കാർ മാറിയപ്പോൾ തന്നെ വെളിപാടുകൾ സംഭവിച്ചു തുടങ്ങി*

ഋഷി സുനക്കിൻ്റെ തോൽവിക്ക് ശേഷം മോദിയുടെയും മന്ത്രിമാരുടെയും കള്ളപ്പണം വെളിപ്പെട്ടു. 14 വർഷം കൊണ്ട് മോദിയുടെ മന്ത്രിമാരുടെ കള്ളപ്പണം നൂറിരട്ടി വർധിച്ചു

ബ്രിട്ടനിലെ രഹസ്യ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആദ്യ പട്ടിക വിക്കിലീക്സ് പുറത്തുവിട്ടു.

ആദ്യത്തെ 24 പേരുകൾ ഇപ്രകാരമാണ്.

(തുക ഡോളറിൽ)

1 – നരേന്ദ്ര മോദി (56800000000000)56.8 ലക്ഷം കോടി (LkCr) usd=R.4089 LkCr

2 – അമിത് ഷാ

(780000000000)0.78 LkCr യുഎസ്ഡി, രൂപ 56 LkCr

3 – സ്മൃതി സുബിയൻ ഇറാനി

(15800000000000) 15.8 LkCr യുഎസ്ഡി, Rs1136 LkCr

4 – രാജ്നാഥ് സിംഗ്

(8200000000000)8.2 LkCr യുഎസ്ഡി, Rs590 LkCr

5 – ജയ് ഷാ

(15400000000000)15.40

LkCr യുഎസ്ഡി

6 – അനുരാഗ് താക്കൂർ (2890000000000)2.89 LkCr യുഎസ്ഡി, Rs208LkCr

7 – നിർമല സീതാരാമൻ

(900000000000) 0.9LkCr യുഎസ്ഡി, Rs64.8LkCr

8 – പിയൂഷ് ഗോയൽ (1500000000000) 1.5 LkCr യുഎസ്ഡി, Rs108LkCr

9 – ഗിരിരാജ് സിംഗ് (7500000000000)7.5LkCr യുഎസ്ഡി, Rs540LkCr

10 – അശ്വനി വൈഷ്ണവ് (2800000000000)2.8LkCr യുഎസ്ഡി, Rs201LkCr

11 – ജ്യോതിരാദിത്യ സിന്ധ്യ (590000000000) 0.59LkC യുഎസ്ഡി, Rs42.4LkCr

12 – ഡോ മൻസുഖ് മാണ്ഡവ്യ (22000000000000) 22LkCr യുഎസ്ഡി, Rs1584Lk

13 – ജഗത് പ്രകാശ് നദ്ദ (7688800000000)7.6LkCr യുഎസ്ഡി, Rs167.2LkCr

14- ഷിരാജ്സിംഗ് ചൗഹാൻ (58211400000000)58.2LkCr യുഎസ്ഡി, രൂപ 4190LkCr

15- മനോഹർ ലാൽ ഖട്ടർ

(1980000000000)1.9LkCr യുഎസ്ഡി, Rs137LkCr

16- കിരൺ റിജിജു (13580000000000)13.6LkCr യുഎസ്ഡി, Rs976LkCr

17- ജനറൽ വി കെ സിംഗ് (820000000000)0.82LkCr യുഎസ്ഡി, Rs59LkCr

18- അർജുൻ റാം മേഘ്വാൾ (1450000000000) 1.45LkCr യുഎസ്ഡി, Rs104LkCr

19- മീനാക്ഷി ലേഖി (2890000000000)

2.9LkCr യുഎസ്ഡി, Rs209LkCr

20 – കേശവ് പ്രസാദ് മൗര്യ (900000000000) 0.9LkCr യുഎസ്ഡി, Rs64.8LkCr

21- ദേവേന്ദ്ര ഫഡ്നാവിസ് (1500000000000) 1.5LkCr യുഎസ്ഡി, Rs108LkCr

22- യോഗി ആദിത്യ നാഥ് (3500000000000) 3.5LkCr യുഎസ്ഡി, Rs252LkCr

24. സഞ്ജീവ് കുമാർ ബാലിയാൻ (18900800000000)18.9LkCr യുഎസ്ഡി, Rs1360LkCr

ശരി!!!കഴിഞ്ഞ 10 വർഷം കൊണ്ട് മോദിയുടെ കൊക്കർ രാജ്യത്തെ എത്രമാത്രം കൊള്ളയടിച്ചുവെന്ന് ഇപ്പോൾ മനസ്സിലായി.

എല്ലാ രാജ്യസ്നേഹികളും രാജ്യതാൽപ്പര്യം മുൻനിർത്തി പോസ്റ്റ് ഫോർവേഡ് ചെയ്യുക

അഴിമതിക്കെതിരായ പോരാട്�”

 എന്നാൽ എന്താണ് ഈ പ്രചരണത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം 

ഈ പോസ്റ്റ് പ്രഥമദൃഷ്ട്യ തന്നെ യഥാർത്ഥമല്ലെന്ന്  തോന്നും. കാരണം ഇതിൽ പല ദുരൂഹതകളുണ്ട്. മോദി സർക്കാർ അധികാരത്തിൽ എത്തിയത് 2014ലാണ്, പക്ഷെ പോസ്റ്റ് പ്രകാരം മോദി അധികാരത്തിൽ എത്തിയത് 2010ലാണ്. കാരണം പോസ്റ്റിൽ പറയുന്ന തുക നമ്മൾ കൂട്ടി കഴിഞ്ഞ മൊത്തത്തിൽ 16261.6 ലക്ഷം കോടി രൂപയാണ്. ഈ തുക 2014 മുതൽ 2024 വരെയുള്ള ഇന്ത്യയുടെ ജിഡിപി വർധനത്തിന്റെ 90 ഇരട്ടിയാണ്. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ ഉണ്ടായ വർദ്ധനവ് ആകെ 181ലക്ഷം കോടി രൂപയാണ്.

ഈ പ്രചരണത്തിന്‍റെ ആധാരം വിക്കിലീക്സാണെന്ന് പോസ്റ്റിൽ പറയുന്നത്. ഞങ്ങൾ വിക്കിലീക്സിന്റെ വെബ്സൈറ്റ് പരിശോധിച്ചു പക്ഷെ അവിടെ ഞങ്ങൾക്ക് ഇത്തരത്തിൽ യാതൊരു വിവരം കണ്ടെത്തിയില്ല.

Wikileaks

ഈ പോസ്റ്റുകൾ പുതിയതല്ല. 2011 മുതൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. അന്ന് കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു. അതിനാൽ അന്ന് കോൺഗ്രസിന്‍റെ നേതാക്കളുടെ പേരിലായിരുന്നു ഈ പ്രചരണം.

Facebook Archived 

അന്ന് ഈ പ്രചരണം വ്യാജമാണെന്ന് വിക്കിലീക്സ് തന്‍റെ X അക്കൗണ്ടിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് വിക്കിലീക്സ് ചെയ്ത ട്വീറ്റ്.

പോസ്റ്റ് ഇവിടെ കാണം – X 

അന്ന് ഈ പ്രചരണം സ്വിസ് ബാങ്കിന്‍റെ പേരിലായിരുന്നു. ഇന്ന് ഇത് ബ്രിട്ടീഷ് ബാങ്കുകളുടെ പേരിലാണ് എന്ന് ശ്രദ്ധിക്കുക.

നിഗമനം
വിക്കിലീക്സ് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്‍റെ മന്ത്രിമാർ ബ്രിട്ടനിൽ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ ഒളിപ്പിച്ച് വെച്ച കള്ളപ്പണത്തിന്‍റെ വിവരങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം പൂർണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മോദി സർക്കാരിന്‍റെയും മന്ത്രിമാരുടെയും ബ്രിട്ടനിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിന്‍റെ വിവരങ്ങൾ വിക്കിലീക്സ് വെളിപ്പെടുത്തിയെന്ന് വ്യാജപ്രചരണം…

Written By: Mukundan K 

Result: False