പഹല്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകളുടെ വ്യാജ ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു              

False National

പഹല്ഗാമിൽ നടന്ന ഭീകരാകരമാണത്തിൽ മരിച്ചവരുടെ പേരുകളുടെ ലിസ്റ്റ് ഇന്ത്യ ടിവി പുറത്താക്കി. ഈ ലിസ്റ്റ് പ്രകാരം മരിച്ച 26 പേരിൽ 15 മുസ്ലിംകളാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. 

പക്ഷെ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

😡😡ഹൈറ്റ് കുറഞ്ഞ കറുത്തനിറമുള്ള താടിയില്ലാത്ത ആളാണ് വെടിയുതിർത്തത് ഞങ്ങളിവിടെ കാണുന്ന കാശ്മീരികളുടെ ഒരു ലുക്കുമില്ല ആക്രമികൾക്ക് എന്നാണ് ദൃസാക്ഷയായ സ്ത്രീ പറയുന്നത് കാശ്മീരികളാണെങ്കിലും പാകിസ്ഥാനികളാണെങ്കിലും താടിയും ഹൈറ്റും നല്ലവെളുപ്പും ഇതിലേതെങ്കിലും ഒന്നെങ്കിലും ഉണ്ടാവും വളരെ കൃത്യമാണ് ഈ ആക്രമണം സംഘപരിവാർ അസൂത്രണം ചെയ്ത് നാടല്പിലാക്കിയ വളരെ ക്രൂരമായ അക്രമണമാണ് പാവപ്പെട്ട ഹിന്ദുക്കളെ കൊല്ലുക അത് മുസ്ലിങ്ങളുടെ തലയിൽ കെട്ടിവെക്കുക അതിന്റെ പേരിൽ രാജ്യത്ത് മുസ്ലിം വിരുദ്ധ കലാപം ഉണ്ടാക്കുക എന്നിട്ട് മുസ്ലിങ്ങളെ കൊല്ലുക എന്നിട്ട് രാഷ്ട്രീയ ലാഭമുണ്ടാക്കുക അതാണ് സംഘപരിവാർ ലക്ഷ്യമിട്ടത്ഇന്ത്യ ടിവി ന്യൂസിൽ പ്രസിദ്ധീകരിച്ച പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പൂർണ്ണ പട്ടികയാണിത്. 1- മുഹമ്മദ് ആസിഫ് യുപി. 2 – അനിസ് ഖുറേഷി യുപി. 3 – ഫൈസൽ ഖാൻ ഡൽഹി. 4 – സലിം ബെയ്ഗ് രാജസ്ഥാൻ. 5 – അനിൽ റോയ് ബീഹാർ. 6 – രമേശ് യാദവ് യുപി. 7- പ്രദീപ് മിശ്ര യുപി 8 – ആരിഫ് ഖുറേഷി യുപി. 9 – പ്രവീൺ താക്കൂർ ഹരിയാന. 10 – ജമീൽ അഹമ്മദ് പഞ്ചാബ്. 11 – സുരേഷ് കുമാർ ഡൽഹി. 12 – മൊഹ്‌സിൻ ഷെയ്ഖ് മഹാരാഷ്ട്ര. 13 – അഫ്‌സൽ അൻസാരി ബീഹാർ. 14- മഞ്ജു ശർമ്മ രാജസ്ഥാൻ. 15- ദീപക് വർമ്മ യുപി. 16 – നസിം ഖാൻ യുപി. 17 – സുനിൽ ഗുപ്ത ബിഹാർ. 18- അസ്ലം മിർസ ഗുജറാത്ത്. 19 – രാകേഷ് യാദവ് എംപി. 20-ഷെരീഫ് ഷെയ്ഖ് മഹാരാഷ്ട്ര. 21- ഷാഹിദ് ഹുസൈൻ ഡൽഹി. 22-റിയാസ് അഹമ്മദ് ജമ്മു. 23 – മീനാക്ഷി ത്രിപാഠി യുപി. 24 – സലിം ഖാൻ യുപി. 25 – നീരജ് വർമ്മ ഹരിയാന. 26- ​​ഇർഷാദ് ഖാൻ ഡൽഹി. മരിച്ച 26 പേരിൽ 15 പേർ മുസ്ലീം പേരുകളുള്ളവരാണ്, കൊല്ലുന്നതിനുമുമ്പ് പേരുകൾ ചോദിച്ച് പിന്നീട് കൊന്നുവെന്ന് കഴിഞ്ഞ ഒരു ദിവസം മുതൽ ആക്രോശിക്കുന്ന ഗോഡി മീഡിയയെ ഇത് തുറന്നുകാട്ടുന്നു. സർക്കാർ ഇത് ശ്രദ്ധിക്കണം വ്യാജ വാർത്താ ചാനലുകൾ നടപടിയെടുക്കണം. ഗോഡി മീഡിയ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും സ്വാധീനമുള്ള മാർഗമായി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക് കടപ്പാട് പ്രശാന്ത് നഹത. ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ലിസ്റ്റിനെ കുറിച്ച് ഇന്ത്യ ടിവിയുടെ വെബ്സൈറ്റ് പരിശോധിച്ചു. ഇന്ത്യ ടിവിയുടെ വെബ്സൈറ്റിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ച 26 പേരുടെ പേരുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധികരിച്ചതായി കണ്ടെത്തി. പക്ഷെ പോസ്റ്റിൽ പറയുന്ന പേരുകൾ ഈ ലിസ്റ്റിൽ ഇല്ല.

വാർത്ത വായിക്കാൻ – India TV | Archived Link

23 ഏപ്രിൽ 2025ന് പ്രസിദ്ധികരിച്ച ഈ ലിസ്റ്റ് പ്രകാരം മരിച്ചവരുടെ പേര് ഇപ്രകാരമാണ്: 1. സുശീൽ നേത്യാൽ, 2. സയ്യദ് ആദിൽ ഹുസൈൻ ഷാ, 3. ഹേമന്ത് സുഹാസ് ജോഷി, 4. വിനയ് നർവാൾ, 5.അതുൽ ശ്രീകാന്ത് മോണി, 6.നീരജ് ഉദ്ധവാണി, 7.ബിതൻ അധികാരി, 8.സുദീപ് നിയുപ്പാനെ, 9.ശുഭം ദ്വിവെദി, 10.പ്രശാന്ത് കുമാർ സത്പതി, 11.മനീഷ് രഞ്ജൻ, 12.എൻ. രാമചന്ദ്ര, 13.സഞ്ജയ് ലക്ഷമൺ ലാലി, 14.ദിനേശ് അഗർവാൾ, 15.സമീർ ഗുഹർ, 16.ദിലീപ് ദസാലി, 17.ജെ. സച്ചന്ദ്ര മോളി, 18.മധുസുധൻ സോമിസെറ്റി, 19.സന്തോഷ് ജഗ്ദ്ധ, 20.മഞ്ജു നാഥ് രാവ്, 21.കസ്തുബ ഗൺവൊത്തെ, 22.ഭാരത് ഭൂഷൺ, 23.സുമിത് പർമാർ, 24.യഥേഷ്‌ പർമാർ, 25.താഗേഹാളയിങ് (എയർ ഫോഴ്സ് ഓഫീസർ), 26.ശൈലേഷ്‌ഭായ് ഹിമ്മത്‌ഭായ് കലാത്തിയ. 

അങ്ങനെ ഈ പേരുകൾ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന പേരുകളല്ല എന്ന് വ്യക്തമാണ്. സർക്കാരിൻ്റെ ഫാക്ട് ചെക്ക് സ്ഥാപനം പി.ഐ.ബിയും ഈ ലിസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പി.ഐ.ബി. അവരുടെ ഔദ്യോഗിക X ഹാൻഡ്‌ലിൽ ഈ ലിസ്റ്റ് വ്യാജമാണെന്ന് പോസ്റ്റ് ചെയ്ത് വ്യക്തമാക്കിയിട്ടുണ്ട്.

Archived

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഇന്ത്യ ടിവി പ്രസിദ്ധികരിച്ച പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ പേരുകളുടെ ലിസ്റ്റ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ലിസ്റ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പഹല്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകളുടെ വ്യാജ ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False