വിവരണം

FacebookArchived Link

“ഇത് ഗുജറാത്തിലായതുകൊണ്ടും....

ഭരിയ്ക്കുന്നത് BJP സർക്കാർ ആയതുകൊണ്ടും...!

ഒരു ഹിന്ദുവിനും ഇത് നോവില്ല....!

ഒരു വികാരവും വ്രണപ്പെടില്ല....!

മറിച്ച്,

ഇത് ഇങ്ങ് കേരളത്തിൽ പിണറായി സർക്കാരാണ് ഇത് ചെയ്തത് എന്ന് സങ്കൽപ്പിച്ചു നോക്കൂ...!

സാക്ഷരകേരളം

This is Sabarmathi river front of Ahmedabad . Ganpathi visarjan not allowed . So people left them on footpath. So much for God!” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 8, 2019 മുതല്‍ ഒരു വീഡിയോ Sameer Worldking എന്ന പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുകയാണ്. ഗണപതി വിഗ്രഹം സബര്‍മതി പുഴയില്‍ വിസർജനം ചെയ്യാന്‍ അനുവാദം നിഷേധിച്ചതിനാല്‍ ജനങ്ങള്‍ പുഴക്കരയിൽ തന്നെ വിഗ്രഹങ്ങള്‍ ഉപേക്ഷിച്ചു പോയി എന്നാണ് അവകാശവാദം. വീഡിയോയില്‍ ഒരു കാറില്‍ സഞ്ചരിക്കുന്ന വ്യക്തികൾ ഫൂട്ട്പാത്തില്‍ കിടക്കുന്ന പ്രതിമകളെ നോക്കി പരാമർശിക്കുകയാണ്. എന്നാല്‍ വീഡിയോയില്‍ പ്രതിമകൾ വ്യക്തമായി കാണാനില്ല. ഗുജറാത്ത്‌ ഉള്‍പ്പെടെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നിലവില്‍ ഗണേശോൽസവ ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗണപതി പ്രതിമകൾ ചില ദിവസം വീട്ടില്‍ സ്ഥാപിച്ച് പൂജിച്ചതിനു ശേഷം ഈ പ്രതിമകള്‍ വെള്ളത്തില്‍ വിസര്‍ജനം ചെയ്യുന്നതാണ് പതിവ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗണപതി പ്രതിമ വിസര്‍ജനം ചെയ്യാന്‍ എത്തിയ ജനങ്ങളോട് വിസര്‍ജനം ചെയ്യാന്‍ സമ്മതിക്കാത്തപ്പോള്‍ അവര്‍ പ്രതിമകൾ ഫൂട്ട്പാത്തില്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്ത‍ സത്യമോ? യഥാര്‍ത്ഥ്യം എന്താന്നെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച പരിണാമങ്ങൾ സ്ക്രീൻഷോട്ടില്‍ കാണുന്നത് പോലെയായിരുന്നു.

സ്ക്രീൻഷോട്ടില്‍ കാണുന്ന ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ മാസം മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ലഭ്യമാണ് എന്ന് താഴെ നല്‍കിയ ഈ ട്വീട്ടില്‍ നിന്ന് മനസിലായി.

അഹമദാബാദ് കോർപ്പറേഷൻ കമ്മിഷണര്‍ വിജയ്‌ നെഹ്ര അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇന്ത്യ ടിവിയുടെ അഹമദാബാദ് റിപ്പോര്‍ട്ടര്‍ ആയ നിരനയ് കപ്പൂറിന്റെ പ്രൊഫൈലില്‍ നിന്ന് ഷെയര്‍ ചെയ്ത ഇതേ പോലെയുള്ള വീഡിയോയാണ്. ഈ വീഡിയോ ഇപ്പോഴത്തെ ഗണേ പകരം കഴിഞ്ഞ മാസം നടന ശോൽസവത്തിന്റെതല്ല. ദശമ പൂജയുടെതാണ് എന്ന് അദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഞങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സന്ദേശ്, Zee, ABP അസ്മിത എന്നി പ്രമുഖ ഗുജറാത്തി മാധ്യമ വെബ്സൈറ്റുകള്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

സന്ദേശ്

വാര്‍ത്ത‍കൾ പ്രകാരം ദശമ ദേവിയുടെ പൂജ ആഘോഷങ്ങൾ സമാപിച്ചതിനെ തുടർന്ന് ദേവിയുടെ പ്രതിമ സബര്‍മതി പുഴയില്‍ ഒഴുക്കാതെ ഫുട്ട്പത്തില്‍ തന്നെ വെച്ചിട്ട് പോയി. സബര്‍മതി പുഴയെ മലിനമാക്കാതെ ആഘോഷങ്ങള്‍ നിര്‍വഹിക്കുന്നത്തിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെ അഹമദാബാദ് നിവാസികള്‍ ചെയ്തത്. ഈ പ്രതിമകൾ പീന്നീട് അഹമദാബാദ് കോർപ്പറേഷൻ അവിടെന്ന് നീക്കം ചെയ്യുകയുണ്ടായി.

സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അഹമദാബാദ് മുനിസിപല്‍ കമ്മിഷണര്‍ വിജയ്‌ നെഹ്രയോട് നേരിട്ട് സംസാരിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ-

ഈ വീഡിയോ തെറ്റായ രീതിയിലാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാമുഹ്യ മാധ്യമങ്ങളില്‍ ആരോപിക്കുന്നത് വ്യാജമാണ്. ഇങ്ങനത്തെ കിംവദന്തികള്‍ വിശ്വസിച്ച് ദയവായി സാമുഹ്യ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യരുത് എന്ന് ഞാന്‍ ജനങ്ങളോട് അപേക്ഷിക്കുകയാണ്.

നിഗമനം

പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം പൂർണമായി വ്യാജമാണ്. ഒരു മാസം മുംപേ നടന്ന ദശമ പൂജ ആഘോഷങ്ങളില്‍ ദശമ ദേവിയുടെ പ്രതിമ പുഴയില്‍ ഒഴുക്കി പുഴ മലിനമാക്കാതെ ജനങ്ങള്‍ പുഴയുടെ തീരത്ത് ഉപേക്ഷിച്ചു പോയതിന്‍റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റില്‍ തെറ്റായ വിവരണം ചേര്‍ത്ത് പങ്ക് വെക്കുന്നത്. അതിനാല്‍ മാന്യ വായനകാര്‍ ഈ പോസ്റ്റ്‌ വസ്തുത അറിയാതെ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:അഹമ്മദാബാദില്‍ ഗണപതി വിസര്‍ജനം പ്രതിരോധിച്ചതിനാല്‍ ജനങ്ങള്‍ ഗണപതി പ്രതിമകള്‍ ഫുട്പാത്തില്‍ ഉപേക്ഷിച്ച് പോയ ദ്രൃശ്യങ്ങളാണോ ഇത്...?

Fact Check By: Mukundan K

Result: False