
വിവരണം
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 6 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “40 മിനിറ്റിലേറെ ഗെയിം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അമിതമായി ചുടായി പൊട്ടിത്തെറിച്ച് ഇന്ന് തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ..കുട്ടികളുടെ കൈയ്യിൽ മൊബൈൽ കൊടുക്കരുത് എന്ന് പറയുന്നില്ല അത് നിങ്ങളെക്കൊണ്ട് സാധിക്കില്ല❗കൊടുത്തോളൂ… ക്രമേണ കാഴ്ചശക്തി കുറയുകയും തലച്ചോറിനെ ബാധിച്ച് ബുദ്ധി സ്ഥിരത നഷ്ടപ്പെടുകയും മറ്റനേകം അസുഖങ്ങളിലേക്കും എത്തിക്കൊള്ളട്ടെ എന്നാലും സാരമില്ല❗പക്ഷെ ഇതുപോലെ പൊടുന്നനെ ദാരുണമായി കാഴ്ച നഷ്ടപ്പെട്ട് മുഖം വികൃതമായി ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവാക്കി നമ്മൾ ഓമനിച്ചു വളർത്തിയ കുട്ടി ജീവശ്ചവമാകുന്നതോ ജീവൻ പോകുന്നതോ ആയ സന്ദർഭം നമുക്ക് ചിന്തിക്കാനാവുമോ?”കുട്ടികളിലെ എല്ലാ ശീലങ്ങൾക്കും ഉത്തരവാദി മാതാപിതാക്കളാണ്” ദയവ് ചെയ്ത് ആ ഫോൺ ചൂടാകുന്നോ എന്ന് ഇടയ്ക്കിടെ ഒന്ന് നോക്കൂ…
കടപ്പാട്” എന്ന വിവരണത്തോടെ പ്രസ്തുത കുട്ടിയുടെ രണ്ടു ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ആദ്യത്തെ ചിത്രം കുട്ടിയുടെ യഥാർത്ഥ രൂപത്തിലുള്ളതും രണ്ടാമത്തെ ചിത്രം അപകടം സംഭവിടച്ച ശേഷം ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന വേളയിലേതുമാണ്.

archived link | FB post |
ഗെയിം കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു അപകടമുണ്ടായി തിരുവനന്തപുരത്ത് ആശുപതിയിൽ അഡ്മിറ്റ് ചെയ്ത കുട്ടിയാണിത് എന്നാണ് പോസ്റ്റിലെ ആരോപണം. മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച വാർത്തകൾ വിദേശത്തു നിന്നും അപൂർവമായി ഇന്ത്യയിൽ നിന്നും മദയങ്ങളിൽ ഇടയ്ക്കിടെ കാണാറുണ്ട്. കുട്ടികൾ കൂടുതലായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ വാർത്തയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഈ വാർത്തയിൽ തിരുവനന്തപുരത്ത് ഏതു ആശുപത്രിയിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. തിരുവനതപുരം മെഡിക്കൽ കോളേജ് ആശുപത്രി, എസ്എടി ആശുപത്രി തുടങ്ങി തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെല്ലാം വാർത്തയുടെ യാഥാർഥ്യമെന്തെന്ന് ഞങ്ങൾ അന്വേഷിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു കുട്ടി ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തിയിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്. തുടർന്ന് ഞങ്ങൾ പ്രമുഖ മാധ്യമങ്ങളുടെ തിരുവന്തപുരം ഓഫീസുകളിൽ അന്വേഷിച്ചു നോക്കി. ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവരും സ്ഥിരീകരിച്ചു.
തുടർന്ന് ഞങ്ങൾ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രങ്ങളുടെ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി. കുട്ടിയുടെ ആദ്യത്തെ ചിത്രം ആറ് മാസത്തിലധികമായി ഇന്റർനെറ്റിൽ പ്രചരിച്ചു പോരുന്നതാണ്. ഫേസ്ബുക്കില്‍ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഈ വാര്‍ത്ത 2018 ജൂണ്‍ മാസം പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു.

archived link |
“ഈ കുട്ടിയെ 5 ദിവസമായി കാണാതായിട്ടുണ്ട്, കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക” എന്ന വിവരണത്തോടെ തമിഴ് ഭാഷയിൽ ഷെയർ ചാറ്റിലും ട്വിറ്ററിലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു.

sharechat | archived link |
ஐந்து நாட்களாக காண வில்லை .உங்கள் பிள்ளைகளை போல நினைத்து அதிகம் பகிர்வும் – தகவல் தெரிவிக்க.9788339421 . 7708377626 (26/03/2019). Please share as possible. pic.twitter.com/PSPW7lOzub
— தமிழர்.????? (@BarisKhan16) March 30, 2019
archived link |
രണ്ടാമത്തെ ചിത്രം എവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
തിരുവന്തപുരത്തുള്ള ഒരു ആശുപത്രികളിലും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റ് കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു മാധ്യമ വാർത്തയും പുറത്തു വന്നിട്ടില്ല. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ആരെങ്കിലും കൃത്രിമമായി സൃഷ്‌ടിച്ച വാർത്തയായിരിക്കാം ഇത്.
നിഗമനം
ഈ പോസ്റ്റിലെ വാർത്ത സത്യവിരുദ്ധമാണ്. ഗെയിം കളിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റ് ഒരു കുട്ടിയേയും തിരുവനതപുരത്ത് ഒരു ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാർത്തയുടെ സന്ദേശം നല്ലതാണെങ്കിലും ഉള്ളടക്കം തെറ്റാണ്. അതിനാൽ തെറ്റായ വാർത്തയാണിത് എന്ന് മനസ്സിലാക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Title:ഗെയിം കളിക്കവേ കുട്ടിയുടെ കൈയിലെ മൊബൈൽ ഫോൺ ചുടായി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചോ…?
Fact Check By: Vasuki SResult: False
