
പ്രചരണം
കഴിഞ്ഞ ഏതാനും മാസം മുമ്പ് കേരളത്തിലെ രാഷ്ട്രീയ് രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു സ്വര്‍ണ്ണ കടത്ത് വിവാദം. ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട് എന്നാ തരത്തില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് വെറും ദുഷ് പ്രചരണമാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷ് മുഖ്യമന്തിക്കെതിരായി മൊഴി നല്‍കി എന്നൊരു വാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം മുതൽ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 24 ന്യൂസ് ചാനൽ ഇൻറെ സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: ഡോളർ കടത്തു കേസ് പിണറായി മത്സരിക്കേണ്ട എന്ന് പി ബി
ഈ വാർത്തയോടൊപ്പം ചാനല്‍ താഴെ സ്ക്രോൾ ചെയ്യുന്ന slag ലൈനുകൾ ചില പോസ്റ്റുകളിൽ കാണാം
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കേണ്ട എന്ന് പൊളിറ്റ്ബ്യൂറോ പറഞ്ഞു എന്നാണ് സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന വാർത്ത. ഫാക്റ്റ് ക്രെസണ്ടോ ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു. ഇത് തെറ്റായ വാർത്തയാണ് എന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
ഫേസ്ബുക്കിൽ 24 ന്യൂസ് ചാനലിന്റെ ഈ സ്ക്രീൻഷോട്ട് വളരെ വൈറലായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ പ്രചരണം തെറ്റാണെന്നും ഇത്തരത്തിലൊരു വാർത്ത അവർ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും ഒരു റിപ്പോർട്ട് 24 ന്യൂസ് ചാനലിന്റെ ഓൺലൈൻ പതിപ്പിൽ അവർ നൽകിയിട്ടുണ്ട്. അതിൽ അവർ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ:
സ്ക്രീന്‍ ഷോട്ടിലേത് ട്വൻറി ഫോർ ചാനലിന്‍റെ ഫോണ്ട് അല്ല. ഷോട്ടിൽ മറ്റൊന്ന് 24 ലോഗോയുടെ ഇടതുവശത്തായിട്ടുള്ള ലൈവ് ടാബ് വ്യാജ സ്ക്രീൻ ഷോട്ടിൽ ഇല്ല. – ഇത്തരം വസ്തുതകൾ നിരത്തിയാണ് അവർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൂടാതെ ഞങ്ങൾ ട്വൻറി ഫോർ ന്യൂസ് ചാനൽ ഇൻ ന്യൂസ് വിഭാഗം മേധാവി ഉണ്ണികൃഷ്ണനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ് ഈ സ്ക്രീൻഷോട്ട് ഞങ്ങളുടേതല്ല. ഞങ്ങൾ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് ആരോ മനപ്പൂർവം വ്യാജ പ്രചരണത്തിന് ഞങ്ങളുടെ ന്യൂസ് ചാനൽ ലോഗോയും സ്ക്രീൻഷോട്ടും ഉപയോഗിക്കുന്നതാണ്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.”
ട്വൻറി ഫോർ ന്യൂസ് ചാനലിലെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ ഞങ്ങൾ മുഖ്യമന്ത്രിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന രതീഷിനോട് ഇക്കാര്യം ചോദിച്ചിരുന്നു. ഇത് വെറും വ്യാജ പ്രചാരണം മാത്രമാണെന്നും പോളിറ്റ്ബ്യൂറോ ഇങ്ങനെ ഒന്നും തന്നെ പറഞ്ഞിട്ടില്ല. വെറും വ്യാജ പ്രചരണമാണിത്. “
പൊളിറ്റ്ബ്യൂറോ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല. ട്വൻറി ഫോർ ന്യൂസ് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും വ്യാജ പ്രചരണം മാത്രമാണ്. 24 ന്യൂസ് ചാനൽ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജ സ്ക്രീൻഷോട്ട് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്
Title:“ഡോളർ കടത്തു കേസ് പിണറായി മത്സരിക്കേണ്ട എന്ന് പി ബി” എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ്
Fact Check By: Vasuki SResult: False


