മീഡീയ വണ്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് സുപ്രഭാതം ദിനപ്പത്രത്തിനെതിരെ വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics സാമൂഹികം

അടുത്തിടെ പാലക്കാട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനിടെ  എല്‍ഡിഎഫിന്‍റെ പരസ്യം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കുകയും സംഭവംവിവാദമാവുകയും ചെയ്തിരുന്നു. ഇതിന്  പിന്നാലെ സുപ്രഭാതം ദിനപത്രത്തിന് വരിക്കാരെ നഷ്ടപ്പെട്ടതായി സമൂഹമാധ്യങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം

“വിവാദ പരസ്യം സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് 62000 വരിക്കാരെ…” എന്ന വാചകങ്ങുമായി മീഡിയ വണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. 

FB postarchived link

എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്നും  മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ് 

വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ മീഡിയ വണ്‍ ന്യൂസ് ഡസ്കുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്നും ഇങ്ങനെയൊരു വാര്‍ത്ത മീഡിയ വണ്‍ കൊടുത്തിട്ടില്ലെന്നും ന്യൂസ് വിഭാഗം വ്യക്തമാക്കി. 

പ്രചരിക്കുന്ന ന്യൂസ് കാര്‍ഡില്‍ കൊടുത്തിട്ടുള്ള തിയതി ഡിസംബര്‍ ആറാണ്. മീഡീയ വണ്‍ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ തിരഞ്ഞപ്പോള്‍ വിവാദ പരസ്യവുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ പ്രസ്തുത തിയതിയില്‍ നല്കിയ മറ്റൊരു ന്യൂസ് കാര്‍ഡ് ലഭ്യമായി. 

ഈ കാര്‍ഡ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്. തലക്കെട്ടില്‍ സി‌പി‌എം പരസ്യം നല്‍കിയതിനെ കുറിച്ച്, “പാലക്കാട്ടെ വിവാദ പത്രപരസ്യം; സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് ചില അഭ്യുദയാകാംക്ഷികളെന്ന് എൽഡിഎഫ്” എന്ന റിപ്പോര്‍ട്ട് മീഡിയ വണ്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നല്കിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ മീഡിയ വണ്‍ ന്യൂസ് കാര്‍ഡ് വ്യാജമാണ്. മീഡിയ വണ്‍ ചാനലിന്‍റെ പേരില്‍, ‘വിവാദ പരസ്യം സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് 62000 വരിക്കാരെ എന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുന്നതാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മീഡീയ വണ്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് സുപ്രഭാതം ദിനപ്പത്രത്തിനെതിരെ വ്യാജ പ്രചരണം…

Written By: Vasuki S  

Result: Altered