
കേരളത്തില്‍ കോവിഡ് ബാധയുടെ പ്രഭാവം കുറയുന്നതോടെ രാഷ്ട്രിയം വിണ്ടും സജീവം ആവുകയാണ്. രാഷ്ട്രിയ തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പരപ്പനങ്ങാടിയില്‍ സി.പി.എം ഓഫീസില്‍ നിന്ന് കഞ്ചാവ് കേസില്‍ പിടികൂടി എന്ന് അവകാശപ്പെടുന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറല്‍ ആവാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. ഈ വാര്‍ത്തയും വ്യാജമാന്നെന്ന്‍ ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് പോസ്റ്റിലുള്ളത്, പോസ്റ്റില്‍ കാണുന്ന ചിത്രത്തിന്‍റെ പിന്നിലെ യഥാര്‍ത്ഥ സംഭവം എന്താണെന്ന്‍ നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പരപ്പനങ്ങാടിയിൽ CPM ഓഫീസിൽ നിന്ന് കഞ്ചാവ് ( ഹാൻസല്ല) പിടിച്ചു. വരമ്പത്തു തന്നെ കൂലി”
വസ്തുത അന്വേഷണം
പോസ്റ്റില്‍ വാദിക്കുന്നതിന്‍റെ സത്യാവസ്ഥ അറിയാനായി ഞങ്ങള്‍ ആദ്യം ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു. പോസ്റ്റില്‍ പിടികൂടിയ കഞ്ചാവിനെ അളക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് കൊല്ലം മുമ്പേ തൃശൂരിലെ ഇരിഞ്ഞാലക്കുട ബസ് സ്റ്റാണ്ടില്‍ തൃശൂര്‍ പോലീസ് പിടികൂടിയ കഞ്ചാവിന്‍റെ വാര്‍ത്തയില്‍ ഈ ചിത്രം കണ്ടെത്തി. ഫെബ്രുവരി 2018ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്തയില്‍ ഈ സംഭവത്തിന്‍റെ വീഡിയോയും നല്‍കിട്ടുണ്ട്. വാര്‍ത്തെയുടെ ഉള്ളടക്കം ഇപ്രകാരമാണ്:
“ഇരിങ്ങാലക്കുട : ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് യുവാക്കള്‍ പോലിസ് പിടിയിലായി.ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവുമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം ബസ് സ്റ്റാന്‍റ് പരിസരത്ത് പോലിസ് പട്രോളിംങ്ങ് നടത്തുന്നതിനിടെ ബാഗുമായി സംശായ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്ത് ബാഗ് പരിശേധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.വെങ്ങിണിശ്ശേരി സ്വദേശി സുബിത്ത് (29),അവിണിശ്ശേരി സ്വദശി നിഖില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.”
വാര്‍ത്തയില്‍ നല്‍കിയ ഈ പഴയ സംഭവത്തിന്‍റെ വീഡിയോ താഴെ കാണാം.
വൈറല്‍ പോസ്റ്റില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥനും വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥനും ഒന്നുതന്നെയാണെന്ന് നമുക്ക് താഴെ നല്‍കിയ താരതമ്യം കണ്ടാല്‍ മനസിലാകും.

ഞങ്ങളുടെ പ്രതിനിധി കഞ്ചാവ് കേസില്‍ വല്ല സിപിഎം നേതാവിനെ പരപ്പനങ്ങാടിയില്‍ പോലീസ് അറസ്റ്റ് ചെയ്തോ എന്ന് അറിയാന്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി നേരിട്ട് ബന്ധപെട്ടു. ഇത്തരത്തില്‍ പെട്ട യാതൊരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഹണി ദാസ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി.
നിഗമനം
പോസ്റ്റിലൂടെ പ്രചരിക്കുന്നത് പൂര്‍ണ്ണമായി തെറ്റായ വാര്‍ത്തയാണ്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം രണ്ട് കൊല്ലം മുമ്പേ തൃശൂരില്‍ നടന്ന ഒരു സംഭവത്തിന്‍റേതാണ്. കുടാതെ പരപ്പനങ്ങാടിയില്‍ സിപിഎം ഓഫീസില്‍ നിന്ന് കഞ്ചാവ് പിടിച്ചതതിന്‍റെ സംഭവം ഇയടെയായി നടന്നിട്ടില്ല.

Title:രണ്ട് കൊല്ലം പഴയ ചിത്രം വെച്ച് പരപ്പനങ്ങാടിയില്‍ സിപിഎം ഓഫീസില്‍ നിന്ന് കഞ്ചാവ് പിടിച്ചു എന്ന വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
