FACT CHECK:ബീഹാറില്‍ ബ്ലുറ്റൂത്ത് ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് വ്യാജപ്രചരണം…

ദേശീയം | National സാങ്കേതികം

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ തരത്തില്‍ ബ്ലുറ്റൂത്ത് തന്ത്രങ്ങള്‍  ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് ആരോപ്പിച്ച് ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ അന്വേഷണത്തില്‍ ഈ വാദം പൂര്‍ണമായി തെറ്റാന്നെന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍നല്‍കിയ പോസ്റ്റില്‍ ഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ ഒരു കറുത്ത ഉപകരണവും മൊബൈല്‍  ഫോണും നമുക്ക് ഒരു ചെരുപ്പക്കാരന്റെ കയ്യില്‍ കാണാം. ഇതിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇങ്ങനെയാണ്:

ബിഹാറിലുടനീളം ഒരു ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് വലിയ തോതിലുള്ള ഇവിഎം ഹാക്കിംഗ്. പോളിംഗ് ബൂത്തിനടുത്തുള്ള ആളുകൾ ഫോണിലെ അപ്ലിക്കേഷൻ നിയന്ത്രിക്കുന്ന കറുത്ത ബ്ലൂടൂത്ത് ഉപകരണങ്ങളുള്ള നിരവധി യുവാക്കളെ പിടികൂടി. ഗ്രാമീണർ റെഡ് ഹാൻഡിൽ പിടിക്കപ്പെട്ട യുവാക്കൾ പുറത്തുനിന്നുള്ളവരാണ്, ബീഹാറിലുടനീളമുള്ള പോളിംഗ് ബൂത്തുകൾക്ക് സമീപമുള്ള ഹോട്ടലുകളിൽ അവരെ പാർപ്പിച്ചിരിക്കുന്നു. 200 ലധികം ആളുകൾ ബ്ലൂടൂത്ത് ഉപകരണം നൽകിയിട്ടുണ്ടെന്നും പോളിംഗ് ബൂട്ടിന് സമീപം വിന്യസിച്ചിട്ടുണ്ടെന്നും യുവാക്കൾ സ്ഥിരീകരിച്ചു. പോളിംഗ് ബൂത്തിനടുത്ത് നിൽക്കാനും. നിർദേശം

ബ്ലൂടൂത്ത് കോഡ് 1234 ഉണ്ടെന്ന് യുവാക്കൾ സ്ഥിരീകരിക്കുന്നു. സമാന ഉപകരണങ്ങളുമായി ബീഹാറിലുടനീളം നിരവധി യുവാക്കളെ പോലീസ് പിടികൂടി ഹാക്കിംഗിന് ഒരു സൂചനയും നൽകാതെ ഉപകരണങ്ങൾ അവരുടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവിഎം ഹാക്കിംഗിൽ സർക്കാരും ഭരണകൂടവും ഉൾപ്പെടുന്നു.

ക്യാമറയിൽ കുറ്റസമ്മതം നടത്തുന്ന നിരവധി യുവാക്കളുടെ സമാഹരിച്ച വീഡിയോകൾ പുറത്തിറക്കും. ഇത് ജനാധിപത്യത്തിന്റെ തികച്ചും കൊലപാതകമാണ്. EVM ഡെമോക്രസി

വസ്തുത അന്വേഷണം

ഞങ്ങള്‍സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വീഡിയോ കണ്ടെത്താന്‍ ശ്രമിച്ചു പക്ഷെ ഞങ്ങള്‍ക്ക് വീഡിയോകണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ ഞങ്ങള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവായ ഉദിത് രാജിന്‍റെ ഒരു പ്രസ്ഥാവന ലഭിച്ചു. ഈ പ്രസ്താവനയില്‍ അദ്ദേഹം ഹരിയാനയില്‍ 1, 2, 3,4 എന്ന കോഡ് ഉപയോഗിച്ച് ഫോണിലൂടെ വോട്ട് ചെയ്യുന്ന 16 ചെറുപ്പക്കാരെപോലീസ് അറസ്റ്റ് ചെയ്തിരുന്നുഎന്ന ആരോപണം അദ്ദേഹം ഉന്നയിക്കുന്നു.കുടാതെ,“ചൊവ്വയിലേക്ക് പോക്കുന്ന സാറ്റലൈറ്റിന്‍റെ മാര്‍ഗംപ്രിഥ്വിയില്‍ ഇരുന്ന് നമുക്ക് നിയന്ത്രിക്കാന്‍ പറ്റുമെങ്കില്‍, ഇവിഎം എന്താ ഹാക്ക് ചെയ്യാന്‍ പറ്റാത്തത്?” എന്ന ചോദ്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ലേഖനം വായിക്കാന്‍-Pledge Times | Archived Link

ഇതിനു ശേഷം അദ്ദേഹത്തെ പലരും ട്വിട്ടരില്‍ ട്രോള്‍ ചെയ്തിരുന്നു.ഉദിത് രാജ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചു. സംഭവം ഹരിയാനയിലെ ബറോഡയില്‍ ഇയടെയായി നടന്ന ഉപത്രെഞ്ഞെടുപ്പിലെതാണ്.ചില കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ബിജെപിയുടെ പോല്ലിംഗ് എജന്‍റ മാരുടെ കയ്യില്‍ ഒരു ബ്ലൂടൂത്ത് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കറുത്ത യന്ത്രം കണ്ട് അവര്‍ ഇവിഎം ഹാക്ക് ചെയ്യുന്നു എന്ന് ആരോപ്പിച്ചിരുന്നു. പക്ഷെ ഈ യന്ത്രങ്ങള്‍ വെറും ബ്ലൂടൂത്ത് വഴി പ്രവര്‍ത്തിക്കുന്ന പ്രിന്‍റരുകലാണ് എന്നിട്ട് വോട്ടര്‍ സ്ലിപ്പുകള്‍ മൊബൈലില്‍ നിന്ന് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് എന്ന് ബിജെപി നേതാക്കള്‍ വിശദീകരിച്ചു. ഈ വ്യാജപ്രചരണത്തിനെതിരെ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുക്കും എന്നും ബിജെപി നേതാക്കള്‍  പറയുന്നതായി താഴെ നല്‍കിയ വീഡിയോയില്‍ നമുക്ക് കാണാം.

ബീഹാറില്‍ ഇങ്ങനെ വല്ല സംഭവം നടന്നുവോ എന്ന് അറിയാന്‍ ഫാക്റ്റ് ക്രെസേണ്ടോ ബിഹാരിന്‍റെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രി. എച്ച്. ആര്‍. ശ്രിനിവാസിസുമായി ബന്ധപെട്ടു. ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണെന്ന് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.

ഞങ്ങളുടെ പ്രതിനിധി ബീഹാര്‍ പോലീസിന്‍റെ ഡി.ജി.പി. സന്ജീവ് സിംഘലിനോട് ഈ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇങ്ങനെയൊരു സംഭവം ഇവിടെ നടന്നിട്ടില്ല. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇങ്ങനെ എന്തെങ്കിലും ഇവിടെ നടന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ പ്രതികളെ ഉടനെ തന്നെ അറസ്റ്റ് ചെയ്തേനെ.

ഇന്നലെതെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പത്രസമ്മേളനത്തിലും പത്രക്കാര്‍ ഇവിഎം തട്ടിപ്പിനെ കുറിച്ച് ചോദ്യം ചോദിച്ചപ്പോള്‍ ഡേപ്യുറ്റി ഇലക്ഷന്‍ കമ്മീഷനര്‍ സുദീപ് ജെയിന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇവിഎം മെഷീനുകളില്‍ക്രമക്കേട് വരുത്താന്‍ ആകില്ല എന്ന് സമയം സമയം വ്യക്തമായ ഒരു സത്യമാണ്. ഒന്നിലധികം തവന്നെയാണ് ബഹുമാനപെട്ട സുപ്രീം കോടതി ഇവിഎമിന്‍റെവിശ്വസനീയതയെ ശരി വെച്ചിട്ടുണ്ട്. 2017 തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യയിലെ എല്ലാം പാര്‍ട്ടികള്‍ക്ക് ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാന്‍ ഒരു ഓപ്പന്‍ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ഇവിഎമിന്‍റെ വിശ്വസനീയതയുടെ മുകളില്‍ യാതൊരു സംശയം വേണ്ട. ഈ കാര്യം ഇന്നി വിശദീകരിക്കേണ്ട ആവശ്യമില്ല.”

ബ്ലൂടൂത്ത് ഉപയോഗിച്ച് ഇവിഎം ഹാക്ക് ചെയ്യാന്‍ സാധിക്കുമോ?

ഇതിനു മുമ്പേയും എവിഎമിനെഹാക്ക് ചെയ്തു എന്ന് അവകാശപ്പെട്ടു പല പോസ്റ്റുകല്‍ തെരഞ്ഞെടുപ്പ് സമയത്ത് വൈറല്‍ ആയിട്ടുണ്ട് ഞങ്ങള്‍ ഈ വിഷയത്തിന്‍റെ മുകളില്‍ കഴിഞ്ഞ കൊല്ലം വിശദമായി അന്വേഷിച്ച് താഴെ നല്‍കിയ ലേഖനം പ്രസിദ്ധികരിച്ചിരുന്നു.

ഇ വി എം മെഷീനുകള്‍ ഇങ്ങനെ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ…?

ഈ വിഷയത്തിന്‍റെ മുകളില്‍ വിശദമായി അറിയാന്‍ മുകളില്‍ നല്‍കിയ ലേഖനം വായിക്കുക. ചുരുക്കി പറഞ്ഞാല്‍ ഇവിഎം ഒരു സ്റ്റാന്‍ഡലോണ്‍ ഉപകരണമാണ്. അര്‍ഥം ഇതില്‍ മറ്റ് ഉപകരണങ്ങലുമായിവിവരങ്ങള്‍ പങ്ക് വെക്കാനുള്ള സംവിധാനങ്ങളില്ല. ഇവിഎം കൈവശമാക്കി ഇതില്‍ മറ്റ് ഉപകരണങ്ങലുമായി സംപര്കം ചെയ്യാനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചാല്‍ ഇവിഎമിനെ ഹാക്ക് ചെയ്യാം. പക്ഷെ ഇവിഎമിന്‍റെ കര്‍ശനമായ സുരക്ഷ സംവിധാനങ്ങള്‍ മറികടന്ന്‍ ഇവിഎമില്‍ ഇത്തരത്തിലൊരു ക്രമക്കേട് വരുത്താന്‍ സാധ്യത വളരെ കുറവാണ്. കൂടാതെ ഇന്ത്യയില്‍ ഒരുപാട് ഇവിഎമുകള്‍ ഉപയോഗത്തിലുണ്ട്. എല്ലാ ഇവിഎമുകളില്‍ ക്രമക്കേട് വരുത്താന്‍സാധ്യത വളരെ കുറവാണ്.

നിഗമനം

പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂര്‍ണമായി തെറ്റാന്നെന്ന് ബീഹാര്‍ പോലീസും, ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് അധികാരിയും ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാന്നെന്ന്‍ വ്യക്തമാക്കിട്ടുണ്ട്. ഹരിയായില്‍ നടന്ന ഒരു സംഭവം ബീഹാറുമായി ബന്ധപെടുത്തി ഇവിഎം തട്ടിപ്പ്  വലിയ രിതിയില്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നു എന്ന വ്യാജ പ്രചാരണമാണ് ഈ പോസ്റ്റിലൂടെ നടത്തുന്നത്.

Avatar

Title:ബീഹാറില്‍ ബ്ലുറ്റൂത്ത് ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False