
പ്രചരണം
മുന്‍ എം എല്‍ എ വി ടി ബല്‍റാം കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പബ്ലിക്ക് ഡോമൈനുകളില്‍ ലഭ്യമായ വിവരങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടാണ് വി ടി ബല്‍റാം പോസ്റ്റ് നല്‍കിയിട്ടുള്ളത് .
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചാരണമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. എ കെ ഗോപാലനെതിരെ പോസ്റ്റിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി ടി ബല്‍റാം പറഞ്ഞതായി 24 ന്യൂസ് ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ആണ് പ്രചരിക്കുന്നത്. സ്ക്രീന്‍ ഷോട്ടിലെ വാചകങ്ങള്‍ ഇങ്ങനെയാണ്: എ കെ ജി യെ വിമര്‍ശിച്ചത് തെറ്റായിപ്പോയി. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് എ കെ ജി വിമര്‍ശനം” ഈ രണ്ടു വാചകങ്ങളാണ് രണ്ടു സ്ക്രീന്‍ ഷോട്ടുകളിലായി കാണാന്‍ സാധിക്കുന്നത്.

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണം മാത്രമാണ് ഇതെന്ന് വ്യക്തമായി.
വസ്തുത ഇതാണ്
മാധ്യമങ്ങളില്‍ ഒന്നും ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച 24 ന്യൂസ് ചാനല്‍ വാര്‍ത്താ വിഭാഗവുമായി ബന്ധപ്പെട്ടു. ഇത് തെറ്റായ പ്രചാരണമാണെന്നും 24 ന്യൂസ് ചാനല്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിധീകരിച്ചിട്ടില്ലെന്നും ന്യൂസ് വിഭാഗത്തില്‍ നിന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഞങ്ങളുടെ ഫോണ്ട് ഇങ്ങനെയല്ല. വ്യാജ പ്രചരണം മാത്രമാണിത്. ഞങ്ങളുടെ ചാനലിന്‍റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് ഉണ്ടാക്കിയ വ്യാജ വാര്‍ത്ത മാത്രമാണിത്.
കൂടാതെ ഞങ്ങള്‍ മുന്‍ എം എല്‍ എ വി ടി ബല്‍റാമുമായി സംസാരിച്ചു. ഇത്തരത്തില്‍ യാതൊരു പ്രതികരണവും ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയിട്ടില്ല. വെറുതേ എന്‍റെ പേരില്‍ കള്ള പ്രചരണം നടത്തുകയാണ്. ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.
24 ന്യൂസ് ചാനലിന്‍റെ സ്ക്രീന്‍ഷോട്ട് ദുരുപയോഗം ചെയ്ത് വി ടി ബല്‍റാമിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. 24 ന്യൂസ് ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വി ടി ബല്‍റാമിനെതിരെ വ്യാജ പ്രചാരണമാണ് പോസ്റ്റിലൂടെ ചെയ്യുന്നത്. വി ടി ബല്‍റാം ഇങ്ങനെയൊരു പ്രതികരണം നടത്തിയിട്ടില്ല. 24 ന്യൂസ് ചാനല്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിചിട്ടുമില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:24 ന്യൂസ് ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ടില്‍ പ്രചരിക്കുന്നത് വി ടി ബല്‍റാമിന്‍റെ പേരിലുള്ള വ്യാജ പരാമര്‍ശമാണ്…
Fact Check By: Vasuki SResult: False
