
വിവരണം
അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു എന്ന സംഭവത്തില്‍ ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മകളെ പോലെ കണ്ടാണ് താന്‍ മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും അപമര്യാദ കാണിച്ചതല്ലെന്നും സുരേഷ് ഗോപി ക്ഷമാപണം നടത്തയിരുന്നു. അതെ സമയം ഇതുമായി ബന്ധപ്പെട്ട് ജനം ടിവി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അറുപത് കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളോട് വാത്സല്യം കൂടും.. പഠനങ്ങള്‍ പറയുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 131ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്നത് ജനം ടിവി നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ജനം ടിവിയുടെ സമൂഹമാധ്യമങ്ങളിലെ പേജും വെബ്‌സൈറ്റിലും ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ജനം ടിവി വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണെന്നും ഇത്തരം വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു.
നിഗമനം
ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് ജനം ടിവി വെബ്‌ഡെസ്‌ക് തന്നെ പ്രിതകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
