ദേശാഭിമാനി ദിനപത്രത്തിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു” എന്ന തരത്തിൽ ഒരു വാർത്ത നമുക്ക് കാണാം.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ദേശാഭിമാനി പത്രത്തിന്‍റെ ഒരു ചിത്രം കാണാം. ചിത്രം പല ഘടകങ്ങൾ ബ്ലർ ആക്കിയതിനാൽ വ്യക്തമല്ല. പക്ഷെ പ്രധാനവാർത്തയുടെ തലക്കെട്ട് നമുക്ക് വായിക്കാം. തലക്കെട്ടിൽ പറയുന്നത് ഇങ്ങനെയാണ്: “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചൂ”.

കഴിഞ്ഞ ബുധനാഴ്ച കണ്ണൂരിൽ 80 വയസായ ഒരു വ്യക്തി ബോംബ് സ്‌ഫോടനത്തിൽ മരിചിരുന്നു. ഈ സംഭവുമായി ബന്ധപ്പെടുത്തിയിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്.

എന്നാൽ ഈ ചിത്രത്തിന്‍റെ യാഥാർഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ദേശാഭിമാനി ദിനപത്രത്തിന്‍റെ ഇ-പേപ്പർ പരിശോധിച്ചു. ഞങ്ങൾ ബുധനാഴ്ച മുതൽ ഇന്ന് വരെയുള്ള പത്രങ്ങൾ പരിശോധിച്ചു പക്ഷെ ഇത്തരം ഒരു വാർത്ത എവിടെയും കണ്ടെത്തിയില്ല. ചിത്രത്തിനെ സൂക്ഷമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ ദേശാഭിമാനി എന്ന് എഴുതിയ ലിപിയല്ല ദേശാഭിമാനി പത്രം ഉപയോഗിക്കുന്നത് എന്ന് വ്യക്തമായി. ഈ രണ്ട് ലിപികൾ തമ്മിലുള്ള വ്യത്യാസം നമുക്ക് താഴെ നൽകിയ താരതമ്യത്തിൽ കാണാം.

കൂടാതെ ഞങ്ങൾ ദേശാഭിമാനി ദിനപത്രത്തിന്‍റെ കൊച്ചി ഓഫീസിൽ വിളിച്ച് അന്വേഷിച്ചു. കൊച്ചി എഡിറ്റർ അഭിജിത് പറയുന്നത്, “ഇത് തീര്‍ത്തും വ്യാജ ചിത്രമാണ്. ഇത്തരത്തിൽ ഒരു വാർത്ത ഞങ്ങൾ പ്രസിദ്ധികരിച്ചിട്ടില്ല.

നിഗമനം

ദേശാഭിമാനി പത്രത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്ലഭിക്കാനായി

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക്

ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title: കണ്ണൂരിൽ ‘തേങ്ങ സ്‌ഫോടനത്തിൽ’ വയോധികന്‍റെ മരണം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയുടെ വാര്‍ത്ത-പ്രചരിക്കുന്നത് വ്യാജ ചിത്രം…

Written By: Mukundan K

Result: Altered