
വിവരണം
സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത റിക്കാർഡ് ബിജെപിക്ക് ?
മോദിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് യോഗം ?” എന്ന വിവരണത്തോടെ വൻ ജനാവലിയുടേത് എന്നു തോന്നുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഏകദേശം 2500 ഷെയറുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. ചിത്രത്തിനൊപ്പം ഇതേ വിവരണം നൽകിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി (BJP) എന്ന പേജിൽ നിന്നും ഇതേ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
മോദിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ ഈയിടെ രാജസ്ഥാനിൽ നടന്നിരുന്നു.വാർത്തയോടൊപ്പം ചില വിവാദങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. രാജസ്ഥാനിലെ പ്രചാരണ വേദിയിൽ ഇത്രയേറെ ജനക്കൂട്ടംവന്നു ചേർന്നോ…? ഏതു സ്ഥലത്താണ് ഈ യോഗം സംഘടിപ്പിച്ചത്..?
നമുക്ക് തിരഞ്ഞു നോക്കാം…
വസ്തുതാ പരിശോധന
ഞങ്ങൾ ഈ ചിത്രം reverse image ഉപയോഗിച്ച് തിരഞ്ഞപ്പോൾ ക്രിസ്‌തീയ മത പ്രഭാഷണവുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്കുകൾ മാത്രമാണ് ലഭിച്ചത്.

നരേന്ദ്ര മോദിയുടെ രാജസ്ഥാൻ തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും ലഭിച്ച ലിങ്കുകളിൽ കാണാനില്ല. ലിങ്കുകൾ ഞങ്ങൾ കുറച്ചുകൂടി സൂക്ഷ്മമായി പരിശോധനയ്ക്ക് വിധേയമാക്കി. അവിടെ നിന്നും ഇതേ ചിത്രം ലഭിച്ചു. നൈജീരിയയിൽ 2015 ൽ നടന്ന ക്രൈസ്തവ മതപ്രഭാഷണത്തിന്റേത് എന്നുതന്നെയാണ് Thoniameek എന്ന പ്രൊഫൈലിൽ നിന്നും nairaland.com എന്ന വെബ്‌സൈറ്റിൽ Touching Christian Pictures എന്ന വിഭാഗത്തിൽ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Reinhard bonke in CfaN Gospel Crusade, Akure, Nigeria.എന്ന വിവരണം ചിത്രത്തിന് നൽകിയിട്ടുണ്ട്. ഞങ്ങൾ ഈ കീ വെർഡ്‌സ് ഉപയോഗിച്ച് യൂട്യൂബിൽ വിശദാംശങ്ങൾ തിരഞ്ഞു.
അവിടെ നിന്നും ഇതേ വിവരണത്തോടെയുള്ള വീഡിയോ ലഭ്യമായി.
വീഡിയോകൾ ശ്രദ്ധിച്ചാൽ ചിത്രം നൈജീരിയയിൽ നടന്ന ക്രൈസ്തവ മത പ്രഭാഷണത്തിന്റേതാണെന്ന് വ്യക്തമാകും.
പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരെഞ്ഞെടുപ്പ് റാലിയുടെ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. അവയുടെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു.

പ്രധാനമന്ത്രിയുടെ തെരെഞ്ഞെടുപ്പ് യോഗം സിക്കാർ, രാജസ്ഥാൻ

പ്രധാനമന്ത്രിയുടെ തെരെഞ്ഞെടുപ്പ് യോഗം ബിക്കാനീർ, രാജസ്ഥാൻ
ഇത്രയും ജനാവലി റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല എന്ന് വീഡിയോകൾ കണ്ടാൽ വ്യക്തമാകും.
archived link | youtube link Sikar rajasthan |
archived link | youtube link Bikaner Rajasthan |
വിശകലനത്തിൽ നിന്നും പോസ്റ്റിൽ നൽകിയിട്ടുള്ള വിവരം തെറ്റാണെന്ന് ഉറപ്പിക്കാം
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് തീർത്തും തെറ്റായ വിവരണമാണ്. രാജസ്ഥാനിൽ മോഡി പങ്കെടുത്ത റാലികളിൽ ഒന്നിലും ഇത്രയും ജനാവലി എത്തിയിരുന്നില്ല. ഇത് നൈജീരിയയിൽ 2015 ൽ നടന്ന ക്രൈസ്തവ പ്രഭാഷണ സമ്മേളനത്തിൽ നിന്നുള്ള ചിത്രമാണ്. വ്യാജമായ ഈ പോസ്റ്റ് പ്രീയ വായനക്കാർ ദയവായി പ്രചരിപ്പിക്കാതിരിക്കുക.
ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Title:മോദിയുടെ രാജസ്ഥാൻ തെരെഞ്ഞെടുപ്പ് യോഗത്തിൽ ഇത്രയും പേർ പങ്കെടുത്തോ..?
Fact Check By: Deepa MResult: False
