
വിവരണം
സമരങ്ങളിൽ പങ്കെടുത്ത ഒറ്റ ലീഗുക്കാരനും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല…
പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം….
സമരങ്ങളിൽ പങ്കെടുത്ത കോൺഗ്രസ് ബിജെപി പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചത്അതു കാരണമാണ് കേരളത്തിൽ കൊറോണ വ്യാപനം ഉണ്ടായത്…
അതിന് ലീഗിനെ കുറ്റപ്പെടുത്താം എന്ന ചിന്ത കെ ടി ജലീൽ ഉപേക്ഷിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ട് ഇറങ്ങും…
കേരളത്തിൽ ഇന്നുവരെ ഒരു മുസ്ലിം ലീഗ് പ്രവർത്തകനു കൊറോണ സ്വീകരിച്ചിട്ടില്ല കാരണം ഈ പാർട്ടി പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ ആണെന്ന് കമ്മികൾ ഇനിയെങ്കിലും മനസ്സിലാക്കണം….എന്ന തലക്കെട്ട് നല്‍കി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിന്‍റെ പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് പേജുകളും, ഗ്രൂപ്പുകളിലും, വാട്‌സാപ്പിലുമെല്ലാം വ്യാപകമായി പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പി.കെ.ഫിറോസ് ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസുമായി ഞങ്ങളുടെ പ്രതിനിധി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രചരണം തികച്ചും വസ്‌തുത വിരുദ്ധമാണെന്നും താന്‍ ഇത്തരമൊരു പ്രസ്താവന പൊതു വേദിയോ അല്ലാതയോ നടത്തിയിട്ടില്ലെന്നും ഇത് തിക്ച്ചും രാഷ്ട്രീയപരമായ പകപോക്കലിന്‍റെ ഭാഗമാണെന്നും പി.കെ.ഫിറോസ് പ്രതികരിച്ചു.
നിഗമനം
പി.കെ.ഫിറോസ് ഇതുവരെ ഇത്തരമൊരു പ്രസ്താവന നടത്തയയിട്ടില്ലെന്ന് അദ്ദേഹം തന്നെവ്.വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം തന്നെ നേരിട്ട് വിഷയത്തെ കുറിച്ച പ്രതികരിച്ചിട്ടല്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമിനാക്കാം.

Title:പി.കെ.ഫിറോസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
