FACT CHECK – പോലീസ് സേന റിക്രൂട്ട്മെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് സെലക്ഷന്‍ ക്യാംപ് ഉടന്‍ നടക്കുന്നുവെന്നും ഇതിനായി ഇപ്പോള്‍ രജിസ്ടര്‍ ചെയ്യാമെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ള യുവതി യുവാക്കള്‍ക്ക് രജിസ്ടര്‍ ചെയ്യാമെന്നും ആകര്‍ഷകമായ ശമ്പളം ലഭിക്കുമെന്നുമാണ് അവകാശവാദം. വോയിസ് ഓഫ് ഒറ്റപ്പാലം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും ഇതെ പോസ്റ്റ് ഞങ്ങള്‍ക്ക് കണ്ടെത്താനായി. പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെയാണ്-

2021-2022 അധ്യയന വർഷത്തെ  പോലീസ് സേനകളിലേക്കുള്ള pre- recruitment സെലെക്ഷൻ ക്യാമ്പ് പാലക്കാട്‌ sprtc ഡിഫെൻസ് സെലെക്ഷൻ ക്യാമ്പ് ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30 വരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തുന്നതാണ്.  18 വയസുമുതൽ 28 വയസുവരെ ഉള്ള യുവതി യുവാക്കൾക്കാണ് പങ്കെടുക്കുവാൻ അവസരം. പങ്കെടുക്കുന്നവർ sslc/ +2 ഉള്ളവരായിരിക്കണം.

താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയുള്ളൂ.  താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ക്യാമ്പിൽ പങ്കെടുക്കേണ്ട ദിവസം. സമയം, രെജിസ്ട്രേഷൻ നമ്പർ  എന്നിവ വാങ്ങിക്കേണ്ടതാണ്.

For more information Contact : 7736686736, 9037008769.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സക്രീന്‍ഷോട്ട്-

Facebook PostArchived Link

യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഇത്തരത്തില്‍ ഒറു റിക്രൂട്ട്മെന്‍റിനെ കുറിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ്‌കുമാറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

സംസ്ഥാന സര്‍ക്കാരോ ആഭ്യന്തര വകുപ്പോ നിലവില്‍ ഇത്തരത്തിലൊരു റിക്രൂട്ട്മെന്‍റിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തികച്ചും വ്യാജ പ്രചരണാമാണ്. സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വ്യാജ പ്രചരണത്തിനെതിരെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഫെയ്‌സ്ബുക്ക് 

പേജിലെ പോസ്റ്റ്-

State Police Media Centre Kerala –Facebook PostArchived Post

നിഗമനം

ഔദ്യോഗികമായി സര്‍ക്കാര്‍ ഇത്തരത്തിലൊരു റിക്രൂട്ട്മെന്‍റ് നടക്കുന്നതായി രജിസ്ട്രേഷന്‍ ആരംഭിച്ചതായോ യൊതൊരു അറിയിപ്പുകളും നല്‍കിയിട്ടില്ല. പോലീസ് തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പോലീസ് സേന റിക്രൂട്ട്മെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False