
വിവരണം
പൗരത്വ ബില്‍ നടപ്പിലക്കാന്‍ സഹായിക്കാമെന്ന് മുസ്‌ലിം ലീഗ് പോലും നമ്മളെ അറിയിച്ചു കഴിഞ്ഞു. ഇനി നമ്മുടെ മുന്നിലുള്ള പ്രതിസന്ധി കമ്മികള്‍ മാത്രമാണ്. മുസ്‌ലിം ലീഗിന് പോലും പ്രശ്നമില്ലെങ്കില്‍ സിപിഎമ്മിന് എന്താണ് പ്രശ്നം. നമ്മുടെ ശത്രു സിപിഎം മാത്രമാണ്.. എന്ന് ബിജെപി വ്യക്താവും ഷോര്‍ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് കേരള ലൈക്ക് ചെയ്തവര്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ നൗഷാദ് ബഷീര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 465ല്‍ അധികം റിയാക്ഷനുകളും 729ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പേജ് ഞങ്ങള്‍ പരിശോധിച്ചെങ്കിലും ഇത്തരത്തിലൊരു പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങളുടെ പ്രതിനിധി സന്ദീപ് വാര്യരുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു-
ഇതുവരെ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിട്ടില്ല. ഇങ്ങനെയൊരു പ്രചരണം തന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിവരവും അറിഞ്ഞിരുന്നില്ല. ഷൊര്‍ണൂരിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ പ്രചരണ തിരക്കിലാണ്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന കമ്മി എന്ന വാക്ക് താന്‍ ഉപയോഗിക്കാറില്ലെന്നും സിപിഎമ്മിന് രാഷ്ട്രീയപരമായി നേട്ടം ഉണ്ടാക്കും വിധം ഇത്തരമൊരു പോസ്റ്റിടാന്‍ താന്‍ വിഡ്ഢിയല്ലെന്നും സന്ദീപ് പറഞ്ഞു. ഇത് സിപിഎം തന്നെ പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
നിഗമനം
സന്ദീപ് വാര്യരുടെ പേജില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സന്ദീപ് വാര്യരുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
