
പ്രചരണം
കോൺഗ്രസിന്‍റെ ശക്തനായ നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരന്‍റെ ഒരു പ്രസ്താവന മനോരമ ന്യൂസ് ടിവിയുടെ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചതായി ഒരു സ്ക്രീൻഷോട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ക്രീൻ ഷോട്ടിൽ വാർത്തയായി നൽകിയ വാചകങ്ങൾ ഇതാണ്: അവർ നൽകിയിരിക്കുന്ന ഇങ്ങനെയാണ് ന്യായം പദ്ധതിയെക്കുറിച്ച് എന്നോട് ചോദിക്കരുത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല കെ സുധാകരൻ തുറന്നു പറഞ്ഞു.“

മാധ്യമങ്ങളോട് സംസാരിക്കുന്ന രീതിയിലുള്ള കെ സുധാകരന്‍റെ ചിത്രം ഒരു ചിത്രം നൽകിയിട്ടുണ്ട്. മനോരമ ചാനലിന് ലോഗോ പോസ്റ്റിൽ ദൃശ്യമാണ്. മനോരമ ന്യൂസ് ടിവിയുടെ പേരും പേരിനു താഴെ “ന്യായ് പദ്ധതി തനിക്കറിയില്ല ഒഴിഞ്ഞുമാറി കെ സുധാകരൻ എന്നും സ്ക്രീൻ ഷോട്ടിൽ കാണാൻ സാധിക്കുന്നുണ്ട്.
ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ ഇത് പൂർണ്ണമായും വ്യാജ വാർത്തയാണ് എന്ന് കണ്ടെത്തി. വിശദാംശങ്ങൾ പറയാം.
വസ്തുത ഇതാണ്
വസ്തുത അറിയാതെ നിരവധിപ്പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്.

ഞങ്ങൾ മനോരമ ന്യൂസ് ചാനലിന്‍റെ ഓൺലൈൻ പതിപ്പിൽ ഈ വാർത്ത തിരഞ്ഞു. എന്നാൽ ഇങ്ങനെ ഒരു വാർത്ത അവർ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് മാത്രമല്ല മനോരമ ന്യൂസ് ടിവി യുടെ പേരിൽ പ്രചരിക്കുന്ന ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്നും ഇത്തരത്തിലൊരു വാർത്ത തങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും വിശദമാക്കി കൊണ്ട് അവർ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഞങ്ങൾക്ക് ലഭിച്ചു.
ഈ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

കൂടാതെ ഞങ്ങൾ കെ സുധാകരൻ പേഴ്സണൽ സ്റ്റാഫ് അംഗം ജയന്തുമായി ഇക്കാര്യം സംസാരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് എതിർ രാഷ്ട്രീയ പാർട്ടികൾ കെ സുധാകരനെതിരെ ചമച്ചുണ്ടാക്കുന്ന ദുഷ്പ്രചരണം മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മനോരമ ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകനും വാർത്താ അവതാരകനുമായ ഡെന്‍സിൽ ആന്‍റണിയോട് ഞങ്ങൾ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “ഇത്തരത്തിലൊരു വാർത്ത മനോരമ പ്രസിദ്ധീകരിച്ചിട്ടില്ല. മനോരമ എന്ന മാധ്യമ സ്ഥാപനത്തിന്‍റെ വിശ്വാസ്യതയും സ്വീകാര്യതയും മുതലെടുത്ത് ഇത്തരത്തിൽ വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ ഇതിനെതിരെ വിശദീകരണം ഓൺലൈൻ പോർട്ടലിൽ തന്നെ നൽകിയിരുന്നു.”
മനോരമ ന്യൂസ് ചാനലിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീൻ ഷോട്ടിൽ കെ സുധാകരന്‍ ന്യായ് പദ്ധതിക്കെതിരെ പരാമർശം നടത്തി എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. ഇത് മനോരമയുടെ വ്യാജ സ്ക്രീൻഷോട്ട് ആണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. മനോരമ ചാനലിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്. കെ സുധാകരൻ എംപി ഇത്തരത്തിലൊരു പരാമർശം നടത്തുകയോ മനോരമ ഇങ്ങനെ ഒരു വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ന്യായ് പദ്ധതിക്കെതിരെ കെ സുധാകരൻ പരാമർശം നടത്തിയെന്ന മനോരമ ചാനലിന്‍റെ സ്ക്രീൻഷോട്ട് വ്യാജമാണ്…
Fact Check By: Vasuki SResult: False


