
പല തവണ രാഷ്ട്രീയത്തില്‍ നേതാക്കള്‍ തന്‍റെ രാഷ്ട്രിയ എതിരാളികളെ പുകര്‍ത്തി പറയാറുണ്ട്. നമ്മള്‍ ഇത്തരത്തില്‍ പല സംഭവങ്ങള്‍ കണ്ടിട്ടുള്ളതാണ്. ചിലപ്പോള്‍ ഇത് ഇതര നേതാക്കളെ പറ്റിയുള്ള ബഹുമാനം കൊണ്ടാകാം. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയോട് വിയോജിപ്പുണ്ടാവുമ്പോള്‍ രാഷ്ട്രിയ എതിരാളികളെ പുകഴ്ത്തി പറയുന്ന നേതാക്കളെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഒരേയൊരു എം.എല്‍.എ ബിജെപിയുടെ ഏറ്റവും വലിയ എതിരാളികളായ ഇടതു പക്ഷത്തിന്‍റെ മുഖ്യമന്ത്രിയെ പുകര്‍ത്തി പ്രസ്താവന നടത്തി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പോസ്റ്റ് പ്രകാരം നേമം എം.എല്‍.എ വെറുതെ മുഖ്യമന്ത്രിയെ പ്രശംസിക്കുക മാത്രമല്ല ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും പരാമര്‍ശം നടത്തി. കൂടാതെ സ്വന്തം പാര്‍ട്ടിയുടെ അകത്ത് നടക്കുന്ന ഗ്രൂപ്പിസത്തിനെതിരെയും അദേഹം ആഞ്ഞടിച്ചു. വിശ്വസിക്കാന്‍ കൊള്ളാത്തതും ആശ്ചര്യജനകവുമായ ഈ വാര്‍ത്ത പലരും വിശ്വസിക്കുന്നുമുണ്ട്. വലിയ രിതിയില്‍ ഇത്തരം പോസ്റ്റുകള്‍ ഷെയരും ചെയ്യുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വസ്തുത പ്രകാരം ഓ. രാജാഗോപാല്‍ കേരള മുഖ്യമന്ത്രിയെ പുകര്‍ത്തി പ്രസ്താവന നടത്തിയില്ല എന്നാണ് മനസിലായത്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ ബിജെപി നേമം എം.എല്‍.എ ഒ. രാജാഗോപാലിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയും എന്താണ് അതിന്‍റെ സത്യാവസ്ഥ എന്നും നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ഭരണാധികാരിയും പാര്‍ട്ടി നേതാവും പിണറായി വിജയന്‍ മാത്രം; ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാന്‍ പോലും യോഗ്യതയില്ല; ബി.ജെ.പിയിലെ ഗ്രൂപ്പിസം കളയണം. ഞെട്ടിത്തരിച്ച് ബി.ജെ.പിയും സംഘപരിവാറും.”
വസ്തുത അന്വേഷണം
ഈ പ്രസ്താവനയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ആദ്യം ഇത്തരത്തില്‍ ഒരു വാര്‍ത്തയുണ്ടോ എന്ന് പരിശോധിച്ചു നോക്കി. പക്ഷെ മുഖ്യധാര മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള യാതൊരു വാര്‍ത്തയില്ല. കുടാതെ ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തി പരിശോധിച്ചു. പക്ഷെ അതിലും യാതൊരു ഫലംകണ്ടതേയില്ല. ഞങ്ങള്‍ ഒ. രാജഗോപാല്‍ എം.എല്‍.എയുടെ ഫെസ്ബൂക്ക് പേജ് പരിശോധിച്ചു പക്ഷെ അവിടെയും ഇത്തരത്തില്‍ ഒരു പരാമര്‍ശം എം.എല്‍. എ. നടത്തിയതായി കണ്ടെത്തിയില്ല.
ഒടുവില്‍ ഞങ്ങളുടെ പ്രതിനിധി നേരിട്ട് ഒ. രാജഗോപാല്‍ എം.എല്‍.എയുമായി സംസാരിച്ചു. ഈ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ-

ഇത്തരത്തില്‍ ഒരു പരാമര്‍ശം എവിടെയും നടത്തിയിട്ടില്ല എന്ന് അദേഹം സ്വയം വ്യക്തമാക്കി.
നിഗമനം
ബിജെപിയുടെ കേരളത്തിലെ ഒരേയൊരു എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഒ. രാജാഗോപാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടത്തിയ പ്രസ്താവന എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണ്. ഒ. രാജഗോപാല്‍ എം.എല്‍.എ എവിടെയും ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ല.

Title:പിണറായി വിജയനെ പുകഴ്ത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രസ്താവന വ്യാജമാണ്…
Fact Check By: Mukundan KResult: False
