മുതിര്‍ന്ന സി‌പി‌എം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി സുധാകരന്‍ നവകേരള സദസ്സിനെ അപലപിച്ചു പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ജി സുധാകരന്‍റെ ചിത്രവും “നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ

വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും

സഖാവ് ജി. സുധാകരൻ” എന്ന വാചകങ്ങളുമാണ് പോസ്റ്ററിലുള്ളത്.

FB postarchives link

എന്നാല്‍ ജി സുധാകരന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ ജി സുധാകരന്‍ നവകേരളക്കെതിരെ ഇത്തരത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തിയതായി റിപ്പോര്‍ട്ടുകളൊന്നും കാണാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഞങ്ങള്‍ ജി സുധാകരനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്. “ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. ഇങ്ങനെയൊരു കാര്യം ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.

ഇക്കഴിഞ്ഞ ദിവസം എന്‍ബിഎസ് പബ്ലിക്കേഷന്‍റെ വാർഷിക സാഹിത്യോത്സവം സമാപന വേദിയില്‍ സരസകവി മൂലൂര്‍ പത്മനാഭ പണിക്കരെ കുറിച്ച് ശ്രീ.പൂപ്പള്ളി തങ്കപ്പൻ എന്ന സാഹിത്യകാരന്‍ എഴുതിയ പുസ്തക പ്രകാശന ചടങ്ങില്‍ ഞാന്‍ നടത്തിയ പ്രസംഗം മനോരമ തെറ്റായ തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മറ്റ് മാധ്യമങ്ങളൊന്നും അങ്ങനെ ചെയ്തില്ല. ഞാന്‍ പറഞ്ഞ ഒന്നുരണ്ട് കാര്യങ്ങള്‍ അവര്‍ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാകും ഇങ്ങനെയുള്ള വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ആരംഭിച്ചത്.”

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍റെ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍’- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

Written By: Vasuki S

Result: False