വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ലഭിക്കുന്ന സീറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്നാണ് പ്രചരണം. അണ്ണന്‍റെ ഒരു തമാശ.. ആകെ സീറ്റ് 20 ആണെന്നും ബാക്കി 51 സീറ്റ് എവിടെയാണെന്നുമുള്ള തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സഖാവ് രജീഷ് ഭാസ്കരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ 71 സീറ്റ് നേടുമെന്നാണോ കെ.സുരേന്ദ്രന്‍ പറഞ്ഞത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2022 ഏപ്രില്‍ 29ന് വണ്‍ ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തില്‍ 2021ല്‍ ബിജെപിക്ക് സീറ്റുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ലാ. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപനം സഫലമാകുമെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപി അതിനുള്ള ശക്തിയിലേക്ക് വരുമെന്നുമാണ് സുരേന്ദ്രന്‍റെ പ്രസ്താവന. അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വണ്‍ ഇന്ത്യാ മലയാളം വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

One India Malayalam News

നിഗമനം

2022ലെ നിയമസഭ തെരഞ്ഞെടുപ്പിലെ 140 സീറ്റുകളില്‍ 71 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. ഇപ്പോള്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുമായി പ്രചരണത്തിന് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടുമെന്നല്ലാ കെ.സുരേന്ദ്രന്‍ പറഞ്ഞത്.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False