ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

ദേശീയം | National

വിവരണം

എസ്‌ഡിപിഐ ഇത്തവണ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇതാ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) യുഡിഎഫിനെ പിന്തുണയ്ക്കുന്ന വടകരയിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു എന്നുമാണ് പ്രചരണം. 24 ന്യൂസ് ലോഗോ സഹിതം ട്രെന്‍ഡ് ഇന്‍ കേരള എന്ന ഗ്രൂപ്പില്‍ ചെങ്കളം മാധവന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യുഡിഎഫ് വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഈ പ്രസ്താവന ആര്‍എംപി സംസ്ഥാന പ്രസിഡന്‍റ് എന്‍.വേണു നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചതില്‍ നിന്നും അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്. ആര്‍എംപിയുടെ പേരില്‍ വ്യാപകമായ വ്യാജ പ്രചരണം സിപിഎം സമൂഹമാധ്യമത്തിലൂടെ നടത്തുകയാണ്. പരാജയ ഭീതിയാണ് ഈ പ്രവര്‍ത്തിക്ക് കാരണമെന്നും തന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എന്‍.വേണു പ്രതികരിച്ചു.

24 ന്യൂസ് വെബ്‌ ഡെസ്കുമായി ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡും വ്യാജമാണെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നിഗമനം

യുഡിഎഫിനും വടകരയിലെ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു നടത്തിയ പ്രസ്താവന എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്. 24 ന്യൂസും ന്യൂസ് കാര്‍‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

Written By: Dewin Carlos 

Result: False