
വിവരണം
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പിയത് തടഞ്ഞ പോലീസ് നടപടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥലത്ത് സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന ഭക്ഷണം പരിശോധനയ്ക്ക് മാത്രമെ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ നല്‍കുകയുള്ളു. വൈറ്റ് ഗാര്‍ഡ് സമാന്തരമായി നടത്തുന്ന ഭക്ഷണ സര്‍വീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. വിവാദമായതോടെ മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസമില്ലായെന്നും വൈറ്റ് ഗാര്‍ഡ് നല്‍കുന്ന ഭക്ഷണവും പരിശോധനയ്ക്ക് ശേഷം തന്നെ വിതരണം ചെയ്യുമെന്നും റിയാസ് പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതെസമയം ഈ വിവാദങ്ങളില്‍ രൂക്ഷമായ ഭാഷയില്‍ വമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് വന്നു എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരമം. മുഹമ്മദ് റിയാസിനെ മരുമകന്‍ എന്ന് അഭിസംബോധന ചെയ്തു എന്നതാണ് പോസ്റ്റ്. മരുമോന്‍ മരുമോന്‍റെ പണി നോക്കണം.. 24-ാം മണിക്കൂര്‍ വന്ന് ആളാകാന്‍ നോക്കരുതെന്നും വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് യാഥാര്‍ത്ഥ്യമെന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ഓഫിസുമായി ബന്ധപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇത്തരത്തിമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അവര്‍ മറുപടി നല്‍കി. ഇന്നലെ വി.ഡി.സതീശന്‍ നല്‍കിയ പ്രസ്താവനയിലും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള സമയമല്ലായെന്നും ദുരിധബാധിതര്‍ക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
നിഗമനം
വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
