നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

രാഷ്ട്രീയം | Politics

സംസ്ഥാന സർക്കാരിന്‍റെ നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് മന്ത്രിമാർ ഒരുമിച്ച് പരാതികൾ സ്വീകരിക്കുന്ന സംവിധാനം ഒരുക്കി നവകേരള സദസ്സ് എന്ന പരിപാടിക്ക് കഴിഞ്ഞദിവസം കാസർഗോഡ് തുടക്കം കുറിച്ചു.  ഇതിനായി മന്ത്രിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു ബസ് വാങ്ങിയത് മുതൽ നവകേരള സദസ്സ് വൻ ചർച്ചയായി മാറി. പ്രതിപക്ഷത്ത് നിന്നും രൂക്ഷ വിമർശനങ്ങളാണ് പരിപാടിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.  ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ട് നവകേരള സദസ്സിനെ വിമർശിച്ചുകൊണ്ട് പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഒരു പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

പ്രചരണം 

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് തികച്ചും ധൂർത്ത് പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയില്‍ നിന്ന് ഏറെ പഠിക്കേണ്ടിയിരുന്നു സഖാവ് ബൃന്ദ കാരാട്ട് എന്ന വാചകങ്ങളും ബൃന്ദ കാരാട്ടിന്‍റെ ചിത്രവുമടങ്ങിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.

FB postarchived link

പൂർണ്ണമായും വ്യാജപ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

നവകേരള സദസ്സിനെതിരെ വൃന്ദ ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന നൽകിയതായി ഔദ്യോഗികമായി യാതൊരു റിപ്പോർട്ടുകളുമില്ല. മാത്രമല്ല, ബൃന്ദ കാരാട്ടിന്‍റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രസ്താവന പ്രചരിക്കുന്നു എന്നും ഇതേ തുടർന്ന് വൃദ്ധ സംസ്ഥാന പോലീസ് മേധാവി സൈബർ സെല്ലിലും ഇതിനെതിരെ പരാതി സമർപ്പിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു. 

ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ മുതിര്‍ന്ന സി‌പി‌എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവും ബൃന്ദ കാരാട്ടിന്‍റെ ഭര്‍ത്താവുമായ പ്രകാശ് കാരാട്ടിനോട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: തെറ്റായ പ്രചരണമാണ്. ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ബൃന്ദ പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയുണ്ടായി.”

പരാതിയുടെ കോപ്പി പ്രകാശ് കാരാട്ട് ഞങ്ങള്‍ക്ക് അയച്ചു തന്നിട്ടുണ്ട്: 

പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബൃന്ദ കാരാട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

Written By: Vasuki S 

Result: False