
വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍നിന്ന് വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി പുറത്തുപോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രവും ഒപ്പം അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്ന തരത്തില്‍ “വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കും” എന്ന വാചകവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.
എന്നാല്‍ പ്രചരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ശിവന്‍കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇത്തരത്തില്‍ വി ശിവന്‍കുട്ടി എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പ്രചരണത്തെ സാധൂകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും അന്വേഷണത്തില്‍ ലഭ്യമായില്ല. “സ്‌കൂളിൽ നിന്ന് മതം ഔട്ട്? വിപ്ലവകരമായ നീക്കവുമായി സർക്കാർ” എന്ന തലക്കെട്ടില്‍ 2025 ജൂലൈ മൂന്നിന് മന്ത്രിയുടെ അഭിമുഖം ന്യൂസ് 18 പങ്കുവെച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ മതാചാരപ്രകാരം നടത്തുന്ന ചടങ്ങുകളില്‍ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഈശ്വരപ്രാര്‍ത്ഥനയടക്കം കാര്യങ്ങളെല്ലാം ഏതെങ്കിലും പ്രത്യേക മതസ്ഥര്‍ക്ക് താല്പര്യമുള്ളതോ ഇല്ലാത്തതോ ആയ തരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മന്ത്രി പങ്കുവെച്ചത്. അഭിമുഖം പൂര്‍ണമായി നോക്കിയപ്പോള്‍ സ്കൂളുകളിലെ കാര്യമാണ് മന്ത്രി പറയുന്നതെന്നും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നും വ്യക്തമായി.
തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ഫെയ്സ്ബുക്ക് കുറിപ്പ് കണ്ടെത്തി.
വ്യാജപ്രചാരണത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയതായി മറ്റൊരു കുറിപ്പും കൊടുത്തിട്ടുണ്ട്.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അടിസ്ഥാന രഹിതമായ വ്യാജപ്രചരണം മാത്രമാണ് ഇതെന്നും ഡിജിപിയ്ക്ക് പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിയുടെ പേരില്‍ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്. ഇത്തരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മന്ത്രി വി ശിവന്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന…
Fact Check By: Vasuki SResult: False
