‘സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാരില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്‍റെ ദുരന്തം ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍, ചില പേജുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും’ -ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എം‌വി ജയരാജന്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വലിയ റീച്ചുള്ള, ഇടതുപക്ഷത്തിനായി സംസാരിക്കുന്ന പോരാളി ഷാജി എന്ന പേജിനെ കുറിച്ചാണ് ഇ‌പി ജയരാജന്‍ പറഞ്ഞത്. തുടര്‍ന്ന് ‘പോരാളി ഷാജി’ പേജിലൂടെ തന്നെ ഇതിന് മറുപടി നല്‍കിയതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രി പോരാളി ഷാജിയെ വിമര്‍ശിച്ച് പരാമര്‍ശം നടത്തി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

“പോരാളി ഷാജിമാരുടെ സേവനം പാർട്ടിക്ക് ആവശ്യമില്ല- വാലും തലയും ഇല്ലാത്തവന്മാർ പാർട്ടി നിലപാട് പ്രചരിപ്പിക്കേണ്ട കാര്യമില്ല-മുഖ്യമന്ത്രി” എന്ന വാചകങ്ങളാണ് മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നത്.

archived linkFB post

പാര്‍ട്ടി നേതാക്കള്‍ പോരാളി ഷാജി എന്ന പേജിനെ വിമര്‍ശിച്ചു എങ്കിലും മുഖ്യമന്ത്രി വിമര്‍ശിച്ച് പരാമര്‍ശം നടത്തി എന്ന പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

പോരാളി ഷാജി എന്ന പേജിനെ സി‌പി‌എം നേതാക്കള്‍ വിമര്‍ശിച്ചു എന്നുള്ളത് ശരിയാണ്. പോരാളി ഷാജിയുമായി സി‌പി‌എം പാര്‍ട്ടിക്കുള്ളിലുണ്ടായ ചര്‍ച്ചകളെയും സംവാദങ്ങളെയും കുറിച്ച് മാധ്യമ വാര്‍ത്തകള്‍ ലഭ്യമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോരാളി ഷാജി വിഷയത്തില്‍ എന്തെങ്കിലും പ്രതികരണം നടത്തിയതായി ഇതുവരെ വാര്‍ത്തകളില്ല.

പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാനായി ഞങ്ങള്‍ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പി‌എം മനോജിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ: പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. പോരാളി ഷാജി വിഷയത്തില്‍ മുഖ്യമന്ത്രി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പേരില്‍ വെറുതെ വ്യാജ പ്രചരണം നടത്തുകയാണ്.

പോസ്റ്റിലേത് വ്യാജ പ്രചരന്‍മാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോരാളി ഷാജി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ നടക്കുന്നത് വ്യാജ പ്രചരണമാണ്. മുഖ്യമന്ത്രി പോരാളി ഷാജിയെ കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘പോരാളി ഷാജി’ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം...

Fact Check By: Vasuki S

Result: False