
വിവരണം
Sreekanth Balakrishna Pai
എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 🕉🚩🇮🇳കാവിപ്പട🇮🇳🚩🕉
എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. അയോദ്ധ്യ വിധി പുറപ്പെടുവിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്കായുള്ള ഒരു മുന്നറിയിപ്പാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.
November ഔട്ട് ഡോർ യാത്ര ഒഴിവാക്കുക നവംബർ 10-13. വീട്ടിൽ താമസിക്കാൻ അവരോട് പറയുക. അയോദ്ധ്യ വിധി ജനുവരി 13 നാണ് പുറത്തുവരുന്നത്.
“പുതിയ നിയമങ്ങൾ നാളെ മുതൽ ബാധകമാണ്”
1. എല്ലാ കോളുകളും റെക്കോർഡുചെയ്യും.
2. എല്ലാ കോൾ റെക്കോർഡുകളും സംഭരിച്ചിരിക്കുന്നു
3. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, എല്ലാ സോഷ്യൽ മീഡിയകളും ട്രാക്കുചെയ്യും: ഇത് അജ്ഞാതരായ ആളുകളോട് പറയുക.
5. നിങ്ങളുടെ ഉപകരണങ്ങൾ മിനിസ്ട്രി സിസ്റ്റവുമായി ബന്ധിപ്പിക്കും.
6. ആർക്കും തെറ്റായ സന്ദേശം അയയ്ക്കരുതെന്ന് ഓർമ്മിക്കുക
7. നിങ്ങളുടെ എല്ലാ മക്കളെയും സഹോദരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും അറിയിക്കുക. ആക്ഷേപകരമായ പോസ്റ്റുകളോ വീഡിയോകളോ അയയ്ക്കരുത്..
9. ഏതെങ്കിലും രാഷ്ട്രീയ അല്ലെങ്കിൽ മതപരമായ വിഷയത്തിൽ ഇപ്പോൾ തെറ്റായ സന്ദേശം എഴുതുകയോ അയയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്…. അങ്ങനെ ചെയ്യുന്നത് വാറന്‍റില്ലാതെ അറസ്റ്റിലാകാം.
10. പോലീസ് ഒരു അറിയിപ്പ് നൽകും, തുടർന്ന് സൈബർ കുറ്റകൃത്യം…
11. ഇത് വളരെ ഗുരുതരമാണ്.
ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും സംഘാടകരും … ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക
12. തെറ്റായ സന്ദേശം അയയ്ക്കരുത്. എല്ലാവരേയും അറിയിക്കുകയും ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുക.
13. ദയവായി ഇത് പങ്കിടുക…
ഗ്രൂപ്പിൽ ജാഗ്രത പാലിക്കുകയും ഗ്രൂപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുക.” ഇതാണ് മുന്നറിയിപ്പായി നൽകിയിരിക്കുന്നത്.
archived link | FB post |
നമുക്ക് ഈ മുന്നറിയിപ്പിനെ പറ്റി കൂടുതൽ അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഈ മുന്നറിയിപ്പ് ആരാണ് നൽകിയതെന്നോ അതായത് കേന്ദ്ര – സംസ്ഥാന സർക്കാർ വകുപ്പുകളാണോ കോടതിയാണോ അതോ പോലീസാണോ എന്നൊന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. അയോദ്ധ്യ വിധി പുറപ്പെടുവിക്കുന്ന സാഹചര്യത്തിൽ പൊതു മാധ്യമങ്ങൾക്ക് ചില നിയന്ത്രണ നിർദ്ദേശങ്ങളുമായി ന്യൂസ് ബ്രോഡ്‌കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി എന്ന സ്വതന്ത്ര ഏജൻസി ചില മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് ഒരിക്കലും സർക്കാർ സംഘടന അല്ല. മാധ്യമങ്ങളുടെ പ്രതിനിധികളുടെ സംഘടനയാണ് ഈ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്.
എന്നാൽ ഈ മുന്നറിയിപ്പിൽ പുറപ്പെടുവിച്ച അതോറിറ്റിയുടെ പേര് പരാമർശിക്കുന്നില്ല.
കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ പബ്ലിക്ക് റിലേഷൻസ് വിഭാഗത്തിന്‍റെ വെബ്‌സൈറ്റുകളിലൊന്നും ഇത്തരത്തിൽ പരാമർശമില്ല.
അയോദ്ധ്യ ഭൂമി കേസിൽ വരാനിരിക്കുന്ന വിധികൾ കണക്കിലെടുത്ത് സാമുദായിക ഐക്യത്തെ ബാധിക്കുന്ന അയോദ്ധ്യ ഭൂമിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ സന്ദേശങ്ങളും പോസ്റ്ററുകളും വിലക്കികൊണ്ട് അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ ഷാ ഉത്തരവിട്ടു. നിരോധനം 2019 ഡിസംബർ 28 വരെ പ്രാബല്യത്തിൽ തുടരും.” എന്ന വാർത്ത ANI News ട്വീറ്റ് ചെയ്തിട്ടുണ്ട്.
Ayodhya District Magistrate, Anuj Kumar Jha prohibits social media messages & posters on Ayodhya land case, that could disturb communal harmony, in view of upcoming festivals & verdict in Ayodhya land case. Prohibition will stay in force till 28th December, 2019.
— ANI UP (@ANINewsUP) November 4, 2019
archived link | ANI News |
ഇത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് അയോദ്ധ്യ പോലീസ് ഇതേപ്പറ്റി ഹിന്ദിയിൽ പ്രസിദ്ധീകരിച്ച ഒരു മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് സഹിതം അവരുടെ ട്വിറ്റർ പേജിൽ വാർത്ത പോസ്റ്റ് ചെയ്തിരുന്നു.
#UPPInNews #ayodhyapolice @Uppolice @adgzonelucknow @igrangeayodhya@dgpup @IpsAshish @UPPViralCheck
— AYODHYA POLICE (@ayodhya_police) November 5, 2019
#UPPAgainstFakeNews @aajtak @ABPNews @ZeeNews pic.twitter.com/gVPRKY6fS3
archived link | ayodhya police |
സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്നോ കോളുകൾ റെക്കോർഡ് ചെയ്യുമെന്നോ ഇതിനു അർത്ഥമില്ല. മാത്രമല്ല, അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിക്കുന്ന ഉത്തരവ് അവിടെ മാത്രമാണ് ബാധകമാവുക.
വാർത്തയുടെ വിശദാംശങ്ങൾക്കായി ഞങ്ങൾ സംസ്ഥാന പോലീസുമായി ബന്ധപ്പെട്ടു. പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാര്‍ ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി ഇങ്ങനെയാണ്: “ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് കേന്ദ്ര – സംസ്ഥാന സർക്കാർ തലത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.കേരള പോലീസ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയിട്ടില്ല. പോസ്റ്റിന് പോലീസുമായി യാതൊരു ബന്ധവുമില്ല.”
ഈ മുന്നറിയിപ്പ് സർക്കാരോ സർക്കാർ നിർദ്ദേശിച്ച ഏതെങ്കിലും ഏജൻസിയോ പുറപ്പെടുവിച്ചതല്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ് സർക്കാരിന്‍റെയോ കോടതിയുടേതോ പോലീസിന്‍റെയോ അല്ല. ആരോ കൃത്രിമമായി ഉണ്ടാക്കിയ മുന്നറിയിപ്പാണിത്. അതിനാൽ ഷെയർ ചെയ്യാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക

Title:അയോദ്ധ്യ വിധി പുറപ്പെടുവിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയോ…?
Fact Check By: Vasuki SResult: False
