
വാട്ട്സാപ്പില്‍ പോലീസിന്‍റേയും മറ്റ് സര്ക്കാര്‍ സുരക്ഷാ വിഭാഗങ്ങളുടെയും പേരില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്. നിലവിലെ കോവിഡ് കാലഘട്ടത്തില്‍ ഇത്തരം സന്ദേശങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. രോഗം, രോഗലക്ഷണങ്ങള്‍ അലെങ്കില്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങളെ കുറിച്ചാണ് മിക്കവാറും വാട്ട്സാപ്പിലൂടെ ഫേക്ക് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഫേക്ക് സന്ദേശത്തിനെ കുറിച്ചാണ് നമ്മള്‍ അറിയാന്‍ പോകുന്നത്. വാട്ട്സാപ്പിലൂടെ പലരും ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാനായി ഞങ്ങള്‍ക്ക് ഇത് അയച്ചിരുന്നു. ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ സന്ദേശം വ്യാജജമാണെന്നും കൂടാതെ കേരള പോലീസ് ഇത്തരത്തില്‍ യാതൊരു നിര്‍ദേശങ്ങളും പുറത്ത് വിട്ടിട്ടില്ല എന്നും മനസിലായി. എന്താണ് ഈ വൈറല്‍ സന്ദേശത്തില്‍ പറയുന്നത് നമുക്ക് നോക്കാം.
പ്രചരണം
വാട്ട്സാപ്പ് സന്ദേശം-
സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “💥💥💥💥💥💥💥
ഇന്നത്തെ വളരെ പ്രധാനപ്പെട്ട പോലിസ് അറിയിപ്പ്
രാത്രി 9 മണിക്ക് റോഡിൽ ആരെയെങ്കിലും കണ്ടാൽ 2000 രൂപ പിഴയും കേസും ചാർജ് ചെയ്യും.
പ്രത്യേകം പട്രോളിങ് ഉണ്ടായിരിക്കും എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കൂടാതെ 9 മണിക്ക് ശേഷം റോഡിലിറങ്ങുന്ന വണ്ടികളും കസ്റ്റേഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു..
കൊറോണ അല്പം കൈവിട്ടപോലെ ഉള്ളതിനാൽ ഇന്ന് മുതൽ ഈ നിയമം കർശനമാക്കാൻ കളക്ടർ നിർദേശിച്ചു”
ഈ സന്ദേശം ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്
വസ്തുത അന്വേഷണം
ഞങ്ങളുടെ ഒരു വായനക്കാരന്‍ ഈ സന്ദേശം വ്യജമാന്നെന്ന്‍ കേരള പി.ആര്‍.ഡി. ആന്റി-ഫേക്ക് ന്യൂസ് വിഭാഗം വ്യക്തമാക്കിട്ടുണ്ട് എന്ന് സൂചന നല്‍കി. തുടര്‍ന്ന്‍ ഞങ്ങള്‍ ഫെസ്ബൂക്കില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഐ.പി.ആര്‍.ഡി. ഫാക്റ്റ് ചെക്ക് എന്നൊരു പേജ് ഞങ്ങള്‍ കണ്ടെത്തി. ഈ പേജില്‍ ഈ സന്ദേശം വ്യജമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനെ കുറിച്ച് പേജിലിട്ട പോസ്റ്റ് താഴെ കാണാം.
ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായി ഞങ്ങള്‍ കേരള പോലീസ് സൈബര്‍ സെല്ലും പി.ആര്‍.ഡിയുമായി ബന്ധപെട്ടു. അവരില്‍ നിന്നും ഈ സന്ദേശം വ്യാജമാണെന്ന്‍ തന്നെയാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
നിഗമനം
രാത്രി 9 മണിക്ക് ശേഷം പുറത്ത് കണ്ടാല്‍ 2000 രൂപ ഫൈന്‍ ഈടാക്കും എന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്. കേരള പോലീസും കേരള സര്‍ക്കാര്‍ ജനസമ്പര്‍ക്ക വിഭാഗവും ഈ കാര്യം വ്യക്തമാക്കിട്ടുണ്ട്.

Title:രാത്രി 9 മണിക്ക് ശേഷം ആരെങ്കിലും പുറത്ത് കണ്ടാല്‍ 2000രൂപ ഫൈന്‍ ഈടാക്കും എന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്….
Fact Check By: Mukundan KResult: False
