നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ബിബിസിയുടെ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന മാര്‍ക്ക് ടുള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും പുകഴ്ത്തി എഴുതിയ ലേഖനം എന്ന പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. ഇതാണ് പ്രചരിക്കുന്ന സന്ദേശം-

*ബിജെപി തുടർന്നാൽ ഒരു ദിവസം ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയരും.*.

 എന്നാൽ കോൺഗ്രസ് എവിടെയെങ്കിലും വന്നാൽ, കൊടിയിൽ ചന്ദ്രനുണ്ടാകും, ഇത് എപ്പോഴും ഓർക്കുക!  ഇന്ത്യയ്ക്ക് നമസ്കാരം

 *രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി പുറത്തിറക്കിയത്*

 *ബിബിസിയുടെ വിഖ്യാത പത്രപ്രവർത്തകൻ മാർക്ക് ടുള്ളി ഒരു പ്രസ്താവന നടത്തി, ‘വർഷങ്ങളായി വിഷപ്രാണികൾ പേറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തെ ആ വലിയ ബനിയൻ മോദി പിഴുതെറിയുകയും തകർക്കുകയും ചെയ്യുന്നു.  അതിനായി അവർ സമരം തുടരണം!”*

 *രാജ്യത്ത് ഒളിഞ്ഞിരിക്കുന്ന എല്ലാ വിഷപ്പാമ്പുകളുടേയും ബില്ലിൽ മോദി കൈ വച്ചു, അതുകൊണ്ടാണ് ഈ പാമ്പുകൾ വീശുന്നത്, കോൺഗ്രസ്സും, ഇടതുപക്ഷവും, ജിഹാദികളും, നക്‌സലൈറ്റുകളും, മിഷനറിമാരും ഉൾപ്പെടെ എല്ലാത്തരം പാമ്പുകളേയും കോൺഗ്രസ് ഒളിപ്പിച്ചു, ഇന്ത്യ നശിപ്പിക്കാൻ  നാട്, മോദി അധികാരത്തിൽ വന്ന് ഈ വിഷപ്പാമ്പുകളെ അവതരിപ്പിച്ച് മുന്നറിയിപ്പ് നൽകി രാജ്യത്തെ തുറന്നുകാട്ടിയത് നല്ലതാണ്, ഇല്ലെങ്കിൽ ഈ വിഷപ്പാമ്പുകൾ വരും കാലത്ത് ഈ ഭാരത ഭൂമിയെയും ഹിന്ദുക്കളെയും വിഴുങ്ങിയേനെ.  നമ്മുടെ വരും തലമുറകൾക്ക് കരച്ചിലും ശകാരവും അല്ലാതെ മറ്റൊന്നും ബാക്കിയില്ല.*

 *മോദിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വരും, മോദിയും കഷ്ടപ്പെടും, എന്നാൽ ഈ രാജ്യക്കാർ, പ്രത്യേകിച്ച് ഹിന്ദുക്കൾ മോദിക്കൊപ്പം ഉറച്ചു നിൽക്കണം*,

 *കാരണം മോദി ഈ യുദ്ധം നടത്തിയത് തനിക്കുവേണ്ടിയല്ല, മറിച്ച് നമ്മുടെ നാട്ടുകാരായ കുട്ടികൾക്കും ഭാവി തലമുറകൾക്കും ഇന്ത്യയുടെ ശോഭനമായ ഭാവിക്കും വേണ്ടിയാണ്.*

 ദയവായി പൊതുതാൽപ്പര്യാർത്ഥം ഇത് ഫോർവേഡ് ചെയ്ത് മറ്റ് രാജ്യക്കാരെ ഉണർത്തുക!!.

 അറിയാത്ത അറിവുള്ള ജന്തയെ പോറ്റാൻ വായിക്കുക:

 *കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും അയക്കുക*

 *രാജ്യത്തോട് സത്യം പറയുക*

 🙏🏻🌹🌹🙏🏻🙏🙏

ഫെയ്‌സ്ബുക്കില്‍ ഇതെ പോസ്റ്റ് ചെറായി പ്രമോദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ളത്-

Facebook Post Archived Screenshot 

എന്നാല്‍ യതാര്‍ത്ഥത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി നരേന്ദ്രമോദിയെ പ്രകീര്‍ത്തീച്ച് ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

Mark Tully about Modi എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ പ്രചരിക്കുന്ന വാട്‌ലസാപ്പ് സന്ദേശത്തെ കുറിച്ച് മാര്‍ക്ക് ടള്ളി നടത്തിയ പ്രതികരണം  ബാംഗളൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടത്താന്‍ കഴിഞ്ഞു. 2016 ഡിസംബര്‍ 17നാണ് മാര്‍ക്ക് ടള്ളിയുടെ പ്രതികരണം ബാംഗളൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ഇപ്രകാരമാണ്-

മോദി ഭരണത്തില്‍ മാറുന്ന ഇന്ത്യ എന്ന് പേരിലാണ് സമൂഹമാധ്യമങ്ങളില്‍ മാര്‍ക്ക് ടള്ളി എഴുതിയ ലേഖനം പ്രചരിക്കുന്നത്. നോ ഫുള്‍ സ്റ്റോപ്‌സ് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിലാണ് അദ്ദേഹം മോദിയെ പ്രകീര്‍ത്തിച്ച് നെഹ്‌റു ഭരണകാലത്തെ വിമര്‍ശിച്ചതെന്നതാണ് അവകാശവാദം. എന്നാല്‍ മാര്‍ക്ക് ടള്ളി ഈ പ്രചരണത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്-

പ്രചരിക്കുന്ന സന്ദേശം തികച്ചും വ്യാജമാണ്. ഇത്തരം വ്യക്തമായ വ്യാജങ്ങൾ യഥാർത്ഥമാണെന്ന് ആളുകൾക്ക് വിശ്വസിക്കാൻ കഴിയുന്നത് വ്യാജ വാർത്തകളുടെ ശക്തിയെ സൂചിപ്പിക്കുന്നു എന്നും മുഖ്യധാര മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം പറഞ്ഞു.

മാത്രമല്ല 1991ലാണ് നോ ഫുള്‍ സ്റ്റോപ്‌സ് ഇന്‍ ഇന്ത്യ എന്ന മാര്‍ക്ക് ടള്ളി രചിച്ച പുസ്‌തകം പുറത്തിറങ്ങിയത്. 91ല്‍ പുറത്തിറങ്ങിയ പുസ്‌തുകത്തില്‍ ഒരിക്കലും നരേന്ദ്ര മോദി ഭരണത്തെ പ്രകീര്‍ത്തിച്ച് പരാമര്‍ശങ്ങള്‍ വരുകയുമില്ല.

നിഗമനം

മാര്‍ക്ക് ടള്ളി തന്നെ സമൂഹമാധ്യമങ്ങളില്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന ലേഖനം വ്യാജമാണെന്ന് മുഖ്യധാരമാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: False