FACT CHECK – യെമനില്‍ പുരുഷന്‍മാര്‍ രണ്ട് വിവഹം കഴക്കണമെന്ന നിയമം കര്‍ശനമാക്കിയോ? പ്രചരണം വ്യാജമാണ്; വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി.. എതിര്‍ക്കുന്ന ഭാര്യയ്ക്ക് 15 വര്‍ഷം തടവ്.. കല്യാണം കഴിക്കാത്ത ആണുങ്ങള്‍ക്കും 15 വര്‍ഷം തടവ്. എന്ന പേരില്‍ അറബിക് ഭാഷയിലുള്ള ഉത്തരവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായി വാട്‌സാപ്പിലാണ് സന്ദേശവും ചിത്രവും പ്രചരിക്കുന്നത്. നിരവധി പേരാണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളെ സമീപിച്ചത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യമനില്‍ ഇത്തരത്തിലൊരു നിയമം നിലവില്‍ വിന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

അറബിയില്‍ വൈദഗ്ധ്യമുള്ളവരോട് അന്വേഷിച്ച് മനസിലാക്കിയതില്‍ നിന്നും ലെറ്റര്‍പാഡില്‍ ഉള്ളത് യമനിലെ മതകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അതേയയുടെ പേരാണെന്ന് വ്യക്തമായി. ഇതുപ്രകാരം അഹമ്മദ് അതേയയുടെ പേര് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ട്വിറ്ററില്‍ നിന്നും സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിലുള്ള ലെറ്റര്‍പാഡ് സഹിതം അഹമ്മദ് അതേയ പ്രതികരണം ട്വീറ്റ് ചെയ്തതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അറബിക് ട്വീറ്റിന്‍റെ മലയാളം പരിഭാഷ ഇപ്രകാരമാണ്-

“എന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ഉത്തരവ് വ്യാജമാണ്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ലെറ്റര്‍പാഡാണ് ഇത്. ഇത് ചെയ്തവരോട് അള്ളാഹു പൊറുക്കട്ടെ. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ സഹായിക്കട്ടെ.” എന്നതാണ് ഡോ. അഹമ്മദ് അതേയയുടെ പ്രതികരണം.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

യെമന്‍ മതകാര്യവകുപ്പ് മന്ത്രി ഡോ. അഹമ്മദ് അതേയയുടെ ട്വീറ്റ്-

TweetArchived Link

നിഗമനം

യെമന്‍ മതകാര്യവകുപ്പ് മന്ത്രി ഡോ. അഹമ്മദ് അതേയ തന്നെ പ്രചരണം വ്യാജമാണെന്നും ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:യെമനില്‍ പുരുഷന്‍മാര്‍ രണ്ട് വിവഹം കഴക്കണമെന്ന നിയമം കര്‍ശനമാക്കിയോ? പ്രചരണം വ്യാജമാണ്; വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False