
വിവരണം
ഒൻപത് വർഷമായി ഭരണത്തിലില്ല… പക്ഷേ വർഷാവർഷം നാലഞ്ച് അഴിമതിക്കേസിലെങ്കിലും പെടും… പ്രതിഭയല്ല പ്രതിഭാസമാണ് ലീഗ് എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അരിയൂര്‍ ബാങ്ക് തട്ടിപ്പ് കൊട്ടോപ്പാടം ലീഗില്‍ തമ്മിലടി.. തര്‍ക്കം ബാങ്കില്‍ നിന്നും കൊള്ളയടിച്ച പണത്തെ ചൊല്ലി.. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശി.. എന്നതാണ് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് എന്ന ഗ്രൂപ്പില്‍ സര്‍ജിത്ത് ടി.സി തളിപ്പറമ്പ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തിതല്‍ നിന്നും മനോരമ ന്യൂസ് 2024 ഡിസംബര്‍ 19ന് പങ്കുവെച്ച വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. സഹകരണ വകുപ്പ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. നിക്ഷേപകരെ കബളിപ്പിക്കുകയാണ് ലീഗ് നേതൃത്വമുള്ള സഹകരണ ബാങ്കിന്‍റെ ഭരണസമിതിയെന്ന് സിപിഎം ആരോപിച്ചു. സിപിഎം വസ്‌തുത വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ബാങ്ക് പ്രസിഡന്‍റും ആരോപിച്ചതായി വാര്‍ത്തയില്‍ വിശദമാക്കുന്നു. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇതെ കുറിച്ച് മനോരമ ന്യൂസോ മറ്റ് മാധ്യമങ്ങളോ നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. തുടര്‍ന്ന് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മനോരമ ന്യൂസ് വെബ്‌ഡെസ്കുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും ഇത്തരമൊരു വാര്‍ത്ത മനോരമ ന്യൂസ് നല്‍കിയിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.
നിഗമനം
മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ലാ മറ്റ് മാധ്യമങ്ങളും ഇത്തരമൊരു വാര്‍ത്ത നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:അരിയൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് യോഗത്തില്‍ നേതാവ് കത്തി വീശിയെന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
