കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ലാ.. വസ്‌തുത അറിയാം..

False സാമൂഹികം

വിവരണം

കേരള ഹോട്ടല്‍ ആന്‍ഡ‍് റെസ്റ്റോറന്‍റ് അസോസിയേഷന്‍ 2024 നവംബര്‍ 24 മുതല്‍ ഭക്ഷണ മെനുവില്‍ വില വര്‍ദ്ധനവ് വരുത്തി എന്ന പേരില്‍ ഒരു പട്ടിക സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും എല്ലാം വ്യാപകമായി ഈ വിലവിവര പട്ടിക പ്രചരിക്കുന്നുണ്ട്. ഹെല്‍ത്ത് ടിപ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ തീരുമാനപ്രകാരം ഇത്തരമൊരു വില വര്‍ദ്ധനവ് നിലവില്‍ വന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

വില വര്‍ദ്ധനവിനെ കുറിച്ചുള്ള വാര്‍ത്തകളുണ്ടോ എന്ന് അറിയാന്‍ ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കേരള ഹോട്ടല്‍ ആന്‍‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ എറണാകുളത്തെ സംസ്ഥാന കമ്മിറ്റി ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇത്തരമൊരു വിലവിവര പട്ടിക നല്‍കിയിട്ടില്ലായെന്നായിരുന്നു അവരുടെ മറുപടി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഹോട്ടലുകളിലെ വിഭവങ്ങളുടെ വില ഈടാക്കാനുള്ള അധികാരം ഹോട്ടല്‍ ഉടമകള്‍ക്കാണ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗകര്യം, വിഭവങ്ങളുടെ അളവ്, അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ ഒക്കെ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇത് ഏകീകരിക്കാനോ നടപ്പിലാക്കാനോ സംഘടനയ്ക്ക് കഴിയുന്നതല്ലാ.  സംഘടനകള്‍ക്ക് വില ഈടാക്കാന്‍ അധികാരമില്ലായെന്നും സംഘടനയുടെ പേരും ലോഗോയും ഉപയോഗിച്ച് വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനോ വില കൂട്ടി വാങ്ങാനോ പാടില്ലായെന്നും അവര്‍ പ്രതികരിച്ചു.

കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രചരണത്തിനെതിരെ പുറപ്പെടുവിച്ച പ്രസ്താവന കാണാം –

നിഗമനം

ഹോട്ടലുകളില്‍ ഭക്ഷണത്തിന് തുക നിശ്ചയിക്കുന്നത് ഹോട്ടല്‍ ഉടമകളാണ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗകര്യം, വിഭവങ്ങളുടെ അളവ്, അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ ഒക്കെ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇതിന് ഉടമകള്‍ക്ക് മാത്രമാണ് അധികാരമുള്ളത് സംഘടനകള്‍ക്ക് യാതൊരു അധികാരവുമില്ലാ. കേരള ഹോട്ടല്‍ ആന്‍‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ പേരില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അവര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False