വിവരണം

സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗവും സാധാരണക്കാരന്‍റെ യാത്രാ മാര്‍ഗവുമായ ഓട്ടോ റിക്ഷയുടെ പെര്‍മിറ്റ് ഫീസില്‍ വലിയ വര്‍ദ്ധനവ് വരുത്തി എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. പെര്‍മിറ്റ് പുതുക്കാനുള്ള ഫീസ് 400ല്‍ നിന്നും 4000 ആക്കി ഉയര്‍ത്തി എന്നതാണ് അവകാശവാദം.

ഇപ്പൊ സന്തോഷായില്ലേ ഓട്ടോ ചേട്ടാ. ....

ഓട്ടോറിക്ഷ പെർമിറ്റ്‌ പുതുക്കാനുള്ള ഫീ 400ൽ നിന്നും 4300രൂപയായി വികസിപ്പിച്ചിട്ടുണ്ട് .....

തൽക്കാലം ഇത്രേം വികസിപ്പിച്ചാൽ പോരെ. ...

ബാക്കി വികസനങ്ങൾ പുറകേ വരുന്നുണ്ട് കേട്ടോ.. എന്ന തലക്കെട്ട് നല്‍കി ബിജെപി കല്ലുവാതുക്കള്‍ ഏരിയ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 199ല്‍ അധികം റിയാക്ഷനുകളും 50ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓട്ടോറിക്ഷാ പെര്‍മിറ്റ് പുതുക്കല്‍ ഫീസ് 400ല്‍ നിന്നും 4300 ആക്കി ഉയര്‍ത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മോട്ടോര്‍ വാഹന വകുപ്പ്, പെര്‍മിറ്റ്, ഓട്ടോറിക്ഷ എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഇത്തരമൊരു വര്‍ദ്ധനവിനെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പീന്നീട് മോട്ടര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിരക്ക് സംബന്ധിച്ച പട്ടികയാണ് പരിശോധിച്ചത്. പട്ടികയില്‍ കോട്രാക്‌ട് ക്യാരേജ് ഓട്ടോറിക്ഷ/ഓട്ടോറിക്ഷ സിറ്റി പെര്‍മിറ്റിന് നിശ്ചിയിച്ചിരിക്കുന്ന ഫീസ് 300 രൂപയാണ്. പട്ടികയില്‍ സര്‍വീസ് ചര്‍ജായി നല്‍കിയിരിക്കുന്ന തുക 60 രൂപയും. ആകെ 360 രൂപയാണ് ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കലിന് ചെലവാകുന്ന തുക. കേന്ദ്ര ഗതാഗത വകുപ്പിന്‍റെ വെബ്‌സൈറ്റ് പരിശോധിച്ചതിലും തുകയില്‍ മാറ്റമൊന്നും കണ്ടെത്താന്‍ സാധിച്ചില്ലാ.

തിരുവനന്തപുരത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് പിആര്‍ഒയില്‍ നിന്നും ലഭിച്ച മറുപടി പ്രകാരം പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വെബ്‌സൈറ്റില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച് നല്‍കിയിരിക്കുന്ന ഫീസ് തുക-

സെര്‍വീസ് ചാര്‍ജ്-

MVD Kerala

നിഗമനം

കേന്ദ്ര ഗതാഗത വകുപ്പോ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പോ ഇത്തരത്തിലൊരു ഫീസ് വര്‍ദ്ധന നടപ്പിലാക്കിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഓട്ടോറിക്ഷ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False