വിവരണം

മണിപ്പൂര്‍ കലാപത്തില്‍ സംഘപരിവാര്‍ തകര്‍ത്ത പള്ളിയിലെ മാതാവിന്‍രെ രൂപം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ വിവാഹത്തിന് മുന്‍പായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും തൃശൂരിലെ കൃസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ച് മാതാവിന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കലാപവുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയത്. സംഘികള്‍ തലയടിച്ച് തകര്‍ത്ത മണിപ്പൂരിലെ ഈ മാതാവിന് ഒരു തല വെച്ച് കൊടുക്കാമോ ഗോപിയേട്ട തലക്കെട്ട് നല്‍കിയാണ് പ്രചരണം.. ഒരു പള്ളിയില്‍ മാതാവിന്‍റെ രൂപം തകര്‍ത്ത നിലയില്‍ കിടക്കുന്ന ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. സഖാക്കളെ മുന്നോട്ട് എന്ന ഗ്രൂപ്പില്‍ അഷ്റഫ് ആലപ്പുഴ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 115ല്‍ അധികം റിയാക്ഷനകളും 57ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണിപ്പൂരില്‍ സംഘപരിവാര്‍ തകര്‍ത്ത മാതാവിന്‍റെ പ്രതിമായുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രചരിക്കുന്നത് 2016ലെ ചിത്രമാണെന്ന് വ്യക്തമായി. മാത്രമല്ലാ ഈ ചിത്രം ഇറാക്കിലെ കരംഡെസ് എന്ന ദേവാലയം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ തകര്‍ന്നതാണെന്നതാണ് വസ്‌തുത. ടുഡേസ് കാത്തലിക്, ഇറാഖി എക്ണോമിസ്റ്റ്സ് നെറ്റവര്‍ക്ക് തുടങ്ങിയ മാധ്യമങ്ങളില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു.

ഇറാഖിലെ കരംഡെസ് ദേവാലയം ഐഎസ് ഭീകരര്‍ തകര്‍ത്തതിന് പിന്നാലെ പള്ളിക്ക് അകത്ത് തകര്‍ത്ത മാതാവിന്‍റെ രൂപത്തിനരികില്‍ നില്‍കുന്ന വൈദികന്‍റെ ചിത്രമാണ് യാഥാര്‍ത്ഥ ചിത്രത്തിന്‍റെ പൂര്‍ണ്ണരൂപം.

ഐഎസ് ഭീകരര്‍ ഇറാഖിലെ കരംഡെസ് ദേവാലയം തകര്‍ത്തതിന്‍റെ യഥാര്‍ത്ഥ ചിത്രം-

കാത്തലിക് ഡെയ്‌ലി പത്രത്തിലെ വാര്‍ത്ത-

Today's Catholic News Paper

ഇറാഖി എക്ണോമിസ്റ്റ്സ് നെറ്റ്‌വര്‍ക്ക് വാര്‍ത്ത-

iraqieconomists.net

നിഗമനം

ഇറാഖില്‍ 2016ല്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ദേവാലയത്തിന്‍റെ ചിത്രമാണ് ക്രോപ്പ് ചെയ്ത് മണിപ്പൂര്‍ കലാപത്തില്‍ സംഘപരിവാര്‍ തകര്‍ത്ത മാതാവിന്‍റെ രൂപം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്കമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈ ചിത്രം മണിപ്പൂരില്‍ സംഘപരിവാര്‍ ആക്രണത്തില്‍ തകര്‍ന്ന മാതാവിന്‍റെ തിരുസ്വരൂപത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False