
വിവരണം
പള്ളികള്‍ പൊളിച്ച് ക്ഷേത്രം പണിതാലും പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യന്‍ മുസ്ലീങ്ങളെ പുറത്താക്കിയാലും മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലാ.. എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പോസ്റ്റിലെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഇത്തരത്തിലൊരു വിവാദ പ്രസ്താവന കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുള്ളതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. എന്നാല്‍ ഒരു മുഖ്യധാര മാധ്യമങ്ങളോ ഇത്തകമൊരു വാര്‍ത്ത നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന പോസ്റ്റര്‍ പരിശോധിച്ച ശേഷം ഓഫിസ് നല്‍കിയ പ്രതികരണം ഇപ്രകാരമാണ്.
ഇത്തരത്തിലൊരു പ്രസ്താവന കുഞ്ഞാലിക്കുട്ടി നടത്തിയിട്ടില്ലാ. ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും പ്രചരണത്തിന് പിന്നില്‍ യുഡിഎഫ് വിരുദ്ധരാണെന്നും അവര്‍ പറഞ്ഞു.
നിഗമനം
കുഞ്ഞാലിക്കുട്ടി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
