
വിവരണം
താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി മലയാളം സിനിമ ലോകം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സുബി തോമസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 431ല്‍ അധികം റിയാക്ഷനുകളും 206ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ട കുടുംബത്തിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന പോസ്റ്റുകളിലെ ഒരു കമന്‍റില്‍ നിന്നും സക്കറിയ കക്കടമ്പുരം എന്ന വ്യക്തിയുടെ ഒരു കമന്‍റ് കണ്ടെത്താന്‍ കഴിഞ്ഞു. ഇത് വ്യാജ പ്രചരണമാണെന്നും ഇത് തന്‍റെ കുടുംബത്തിന്‍റെ ചിത്രമാണെന്നും ഇവര്‍ എല്ലാം തന്നെ ജീവനോടെയുണ്ടെന്നും ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരല്ലെന്നും സക്കറിയ കമന്‍റ് ചെയ്തിട്ടുണ്ട്. ഇതിന്‍റ് അടിസ്ഥാനത്തില്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സക്കറിയയുമായി ഫോണില്‍ ബന്ധപ്പെട്ടു. തന്‍റെ ഒപ്പം ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ കുടുംബമാണ് ചിത്രത്തിലുള്ളതെന്നും ഇവര്‍ മലപ്പുറം തിരൂരങ്ങാടി ബ്ലോക്കിലെ പെരുവെള്ളൂര്‍ സ്വദേശികളാണെന്നും ഇവര്‍ ആരും തന്നെ ബോട്ട് അപകടത്തില്‍പ്പെട്ടവരല്ലെന്നും സ്ഥിരീകരിക്കാന്‍ സാധിച്ചു. ഇവര്‍ ബോട്ട് അപടം ഉണ്ടാകുന്നതിന് തൊട്ട് മുന്‍പ് ഇതെ ബോട്ടില്‍ യാത്ര ചെയ്തെന്നും യാത്ര കഴിഞ്ഞ് തിരികെ എത്തി തൊട്ടടുത്ത സംഘം ബോട്ടില്‍ കയറിയ ശേഷമാണ് അപടം നടക്കുന്നതെന്നും സക്കറിയ ഫാക്ട് ക്രെസെന്‍ഡോ മലയാളത്തിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍ നിന്നും പ്രചരിക്കുന്ന ചിത്രത്തിലുള്ളവരുടെ കുടുംബാംഗമായ ചെമ്പന്‍ അബ്‌ദു എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു.
ചെമ്പന്‍ അബ്‌ദു എന്ന വ്യക്തിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-
സക്കറിയ കക്കടമ്പുരം എന്ന വ്യക്തിയുടെ കമന്‍റ് ഇപ്രകാരമാണ്-

ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ ഒരു കുടുംബത്തിലെ 11 പേരാണ്. അവരുടെ വിവിരങ്ങല്‍ ജനം ടിവി നല്‍കിയ ഈ വാര്‍ത്തയില്‍ ലഭ്യമാണ്-

ഒരു കുടുംബത്തിലെ 11 പേരാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടത്. ഇത് സംബന്ധിച്ച മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ യൂട്യൂബ് വീഡിയോ-
നിഗമനം
ബോട്ട് അപകടത്തില്‍ മരണപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ അവരുടേതല്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
