
ഇന്ത്യക്ക് സേനയുടെ ആവശ്യമില്ല എന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു വിവാഹ ചടങ്ങ് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ബീഹാറിലെ സഹർസ ജില്ലയിൽ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു മാതൃക ആയി 🥰 രവി മിശ്ര സ്വന്തം സഹോദരി ചാന്ദ്നിയെ വിവാഹം ചെയ്തു. കുടുംബാംഗങ്ങളും ഈ ബന്ധത്തിന് എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല, ഇരുവരെയും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിപ്പിച്ചു. ”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ടിൽ ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ കണ്ടെത്തി.
പോസ്റ്റ് കാണാൻ – Instagram | Archived Link
ആശിഷ് മിശ്ര എന്ന ഇൻസ്റ്റാ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്. ഈ അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചപ്പോൾ ഇത്തരത്തിലുള്ള അപകീർത്തിപരമായ സംഭവങ്ങളുടെ വിഡിയോകൾ കണ്ടെത്തി. ഈ വീഡിയോയിൽ കാണുന്ന നടന്മാരും നടിമാരും ഇതേ പോലെ പല വീഡിയോകളിൽ നമുക്ക് കാണാം.
ഉദാഹരണത്തിൽ ഇതേ നടന്മാരും നടിമാരും ഇതേ പോലെ മറ്റൊരു വീഡിയോയിലും നമുക്ക് കാണാം. ഇവർക്ക് ഒരു യുട്യൂബ് ചാന്നലുമുണ്ട്. ഈ ചാനലിൽ ഈ നാടകത്തിൻ്റെ ദൈർഘ്യമുള്ള വീഡിയോ ലഭിച്ചു.
ഈ ചാനലിൽ ഇതേ പോലെ അപകീർത്തിപരമായ സംഭവങ്ങളുടെ വിഡിയോകൾ പ്രസിദ്ധികരിക്കുന്നതാണ്. ഷോക്ക് വാല്യൂ ഉണ്ടാക്കി വ്യൂസ് കൂട്ടാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരം ക്രീയേറ്റഴ്സ് ഇത് പോലെയുള്ള സ്ക്രിപ്റ്റഡ് വിഡിയോകളുണ്ടാക്കുന്നത്.
നിഗമനം
ബീഹാറിലെ സഹർസ ജില്ലയിൽ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജവാർത്തായാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഒരു സ്ക്രിപ്റ്റഡ് വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സ്ക്രിപ്റ്റഡ് വീഡിയോയുടെ അടിസ്ഥാനത്തിൽ ബിഹാറിൽ ഒരു വ്യക്തി തൻ്റെ സഹോദരിയെ വിവാഹം കഴിച്ചു എന്ന വ്യാജപ്രചരണം
Fact Check By: Mukundan KResult: False
