കെഎസ്ഇബി ഓഫിസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാല്‍ വൈദ്യുതി ബില്ലില്‍ അടുത്ത മാസം മുതല്‍ വര്‍ദ്ധനവുണ്ടാകുമോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും ഫോണുകളില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്യുമെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതെസമയം അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഉയരുമെന്നുമാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വസ്‌തുത ഇതാണ്

കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത കണ്ടെത്താന്‍ തുടങ്ങി. വാര്‍ത്തയുടെ ഉള്ളടക്കം ഇപ്രകാരമാണ്-

തുടര്‍ച്ചയായി കെഎഎസ്ഇബി ഓഫിസുകള്‍ അക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് വൈദ്യുതി ഓഫിസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൂടാതെ ലാന്‍ഡ് ഫോണില്‍ വരുന്ന കോളുകള്‍ റിക്കോര്‍‍ഡ് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. ജീവനക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ മാറ്റങ്ങള്‍. രണ്ടാഴ്ച്ച ദൃശ്യങ്ങളും റിക്കോര്‍ഡുകളും സ്റ്റോറേജില്‍ സൂക്ഷിക്കും. എന്നാല്‍ ഇതിന്‍റെ പേരില്‍ വൈദ്യുതി ബില്‍ വര്‍ദ്ധിപ്പിക്കുമെന്നത് വാര്‍ത്തയില്‍ എവിടെയും പരാമര്‍ശിച്ചട്ടില്ലാ.

അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസന്‍ഡോ മലയാളം കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്നും വൈദ്യുതി ബില്‍ വര്‍ദ്ധന ഇത്തരത്തിലുണ്ടാകില്ലായെന്നും അവര്‍ പ്രതികരിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഓഫിസ് അധൃതര്‍ പ്രതികരിച്ചു.

മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത-

നിഗമനം

കെഎഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പിന്നാലെ അടുത്ത മാസം മുതല്‍ വൈദ്യുതി ബില്ലില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെഎസ്ഇബി ഓഫിസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാല്‍ വൈദ്യുതി ബില്ലില്‍ അടുത്ത മാസം മുതല്‍ വര്‍ദ്ധനവുണ്ടാകുമോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False