
വിവരണം
നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജതീയ പരാമര്‍ശം നടത്തി വിവാദത്തിലായ പ്രമുഖ നര്‍ത്തക സത്യാഭാമ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുകയാണ്. ജീവിതമാര്‍ഗം പൂര്‍ണ്ണമായും നഷ്ടമായെന്നും നൃത്തം പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ആരും തന്‍റെ അരികില്‍ വരുന്നില്ലായെന്നും സത്യഭാമ പറഞ്ഞു എന്നതാണ് പ്രചരണം. ധനീഷ മഠത്തില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 55ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സത്യഭാമ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സത്യഭാമയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നായിരുന്നു സത്യഭാമയുടെ മറുപടി. കലാമണ്ഡലം സത്യഭാമ ഡാന്‍സ് അക്കാദമി എന്ന പേരില്‍ തിരുവനന്തപുരത്ത് തനിക്ക് അറിയപ്പെടുന്ന ഒരു നൃത്ത വിദ്യാലയമുണ്ട്. ഇവിടെ വാര്‍ഷികമായി ഫീസ് വാങ്ങിയുള്ള പരിശീലനമല്ലാ നല്‍കുന്നത്. വിദ്യാരംഭം സമയങ്ങളിലും വേനല്‍ അവധി സമയങ്ങളിലുമാണ് അധികമായി കുട്ടികള്‍ നൃത്തം അഭ്യസിക്കാന്‍ വരുന്നത്. ഇവരില്‍ ചിലര്‍ തുടര്‍ച്ചയായി ക്ലാസുകളില്‍ വരും ചിലര്‍ തുടരാതെ പോകുകയും ചെയ്യും. ഇത് കാലാകാലങ്ങളായി തുടരുന്ന കാര്യമാണ്. താന്‍ തന്നെയാണ് കുട്ടികളെ നൃത്തം അഭ്യസിക്കുന്നത്, മറ്റ് ജീവനക്കാരെ ഒന്നും തന്നെ അക്കാദമിയില്‍ നിയമിച്ചിട്ടില്ലാ. ഫീസ് വാങ്ങി കുടുംബം പുലര്‍ത്തേണ്ട ദുരവസ്ഥ തനിക്കില്ലായെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണിതെന്നും സത്യഭാമ പറഞ്ഞു.
നിഗമനം
തനിക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ജീവതമാര്‍ഗ്ഗം ഇല്ലാതായെന്നും എവിടെയും പറഞ്ഞിട്ടില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും സത്യഭാണ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
