
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടമാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭ എന്ന് വിളിക്കുന്ന ബിഎംസിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബിജെപി അധികാരത്തില്‍ വരുന്നത്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (BMC) മഹായുതി സഖ്യം അധികാരത്തില്‍ വന്നതോടെ ബിജെപിയുടെ റിതു താവ്‌ഡെ മേയറായി. മുംബൈയില്‍ ബിജെപിയുടെ ആദ്യ മേയറാണ് റിതു താവ്‌ഡെ എന്ന രീതിയില്‍ ഈ പാശ്ചാത്തലത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.
എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും റിതു താവ്ഡെ അല്ല മുംബൈയിലെ ആദ്യ ബിജെപി മേയര്‍ എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ബിഎംസിയുടെ ആദ്യ ബിജെപി മേയര്‍ ആരാണെന്ന് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പല റിപ്പോര്‍ട്ടുകളും ലഭ്യമായി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ 2026 ജനുവരി 26ന് Loksatta നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഡോ.പ്രഭാകര്‍ സഞ്ജീവ് പൈ ആണ് ബിജെപിയുടെ ആദ്യ മുംബൈ മേയര്‍.

ബിജെപി രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനുള്ളിലാണ് പാര്‍ട്ടിക്ക് ഈ നേട്ടമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഡോ. പ്രഭാകര്‍ സഞ്ജീവ് പൈ മേയറായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഉള്‍പ്പെടുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച് 1982 മുതല്‍ 1983 വരെയാണ് ഡോ.പൈ ബിജെപി പാനലില്‍ മുംബൈ മേയറായിരുന്നത്. കര്‍ണാടകയിലെ ബര്‍കൂര്‍ ഗ്രാമത്തില്‍ ജനിച്ച പൈ 14 വയസ്സുള്ളപ്പോഴാണ് മുംബൈയിലേക്ക് താമസം മാറിയത്. ആയുര്‍വേദത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ഒരു ചെറിയ ക്ലിനിക്കില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നതിനിടെ അദ്ദേഹം ഗ്രേറ്റര്‍ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പൊതുജനാരോഗ്യ വകുപ്പില്‍ ചേര്‍ന്നു. 1968 വരെ അവിടെ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ആദ്യകാലത്ത് കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. പിന്നീട് 1980-ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ ഔദ്യോഗികമായി അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നു. നിരവധി ജനപ്രിയ പദ്ധതികള്‍ ഈ കാലയളവില്‍ ഡോ. പ്രഭാകര്‍ സഞ്ജീവ് പൈ നടപ്പാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു
മുന്‍പ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒഫ് ഗ്രേറ്റര്‍ മുംബൈ (MCGB) എന്നാണ് ബിഎംസി അറിയപ്പെട്ടിരുന്നത്. 2022ലെ മഹാരാഷ്ട്ര ദിനത്തിലാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (BMC) എന്ന് പേര് മാറ്റിയത്. ബിഎംസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മുന്‍ മേയര്‍മാരുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 1982-1983 കാലഘട്ടത്തിലെ 53 മത് മേയറായി ഡോ.പിഎസ് പൈയുടെ പേര് നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ ആദ്യ മുംബൈ മേയറെ പറ്റിയുള്ള വിശദാംശങ്ങള്‍ ഡെക്കാന്‍ ഹെറാള്‍ഡ് നല്‍കിയിട്ടുണ്ട്.
നിഗമനം
ബിജെപിയുടെ ആദ്യ മുംബൈ മേയര്‍ റിതു താവ്ഡെ അല്ല. 1982ല്‍ തിരഞ്ഞെടുക്കപ്പെട്ട ഡോ. പ്രഭാകര്‍ സഞ്ജീവ് പൈ ആണ്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മുംബൈയിലെ ആദ്യ ബിജെപി മേയര്‍ റിതു താവ്ഡെ അല്ല, സത്യമിതാണ്…
Fact Check By: Vasuki SResult: False



