‘തമിഴ്നാട്ടില്‍ റോബോട്ടിക് ആനയില്‍ നിന്നും ഷോക്കേറ്റ് നാലുപേര്‍ മരിച്ചു’- പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ദേശീയം | National വര്‍ഗീയം

തമിഴ്നാട്ടിൽ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കായി ഉപയോഗിച്ച യന്ത്ര ആനയിൽ നിന്നും ഷോക്കേറ്റ് നാലുപേർ മരിച്ചു എന്ന ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.

പ്രചരണം

“റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്നാട്ടിൽ 4 മരണം 

ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് & പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനി വാസിക ളായ മുത്ത് പാണ്ടി(36),കണ്ണപ്പൻ (28), നാ ജി മോഹൻ(36) വീരപ്പൻമുത്തു(40) എന്നിവ രാണ് മരിച്ചത്. 

ബുധനാഴ്‌ച വൈകിട്ട് നടന്ന ഘോഷയാത്രയിലായിരുന്നു ആനയെ എഴുന്നള്ളിച്ചത്. ഈ സമയം ചെറിയ മഴയുണ്ടായിരുന്നു. വെള്ളക്കെട്ടിൽ ആന ഇറങ്ങിയതോടെയാണ് പുറത്തേക്ക് വൈദ്യുതി പ്രവഹിച്ചത്. ആനയുടെ ഉടമസ്ഥനും മരിച്ചവരിൽ പെടുന്നു. ആനയുടെ ചലനം നിയന്ത്രിക്കാൻ സ്ഥാപി ച്ചിരുന്ന മോട്ടറിൽ നിന്നാണ് വൈദ്യുതി പ റത്തേക്ക് പ്രവഹിച്ചത്. ഹൈവോൾട്ടേജ് പവർ ഉള്ള ബാറ്ററികളാണ് റോബട്ടിക്ക് ആനയിൽ ഘടിപ്പിച്ചിരുന്നത്”

വാർത്തയാണ് സ്ക്രീൻഷോട്ടിൽ കാണുന്നത് ഏതു മാധ്യമത്തിൽ വന്നതാണ് എന്ന് വ്യക്തമല്ല. യന്ത്ര ആനയുടെത് എന്ന തരത്തിൽ സ്ക്രീൻഷോട്ടിൽ ആനയുടെ ചിത്രം കാണാം. 

FB postarchived link

ഇത് യഥാർത്ഥ വാർത്ത അല്ലെന്നും വ്യാജവാർത്ത മാത്രമാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ബന്ധപ്പെട്ട ഈ വീടുകൾ ഉപയോഗിച്ച് തിരഞ്ഞെങ്കിലും ഇത്തരത്തിൽ ഒരു വാർത്ത എവിടെയും കണ്ടെത്താനായില്ല ഞങ്ങൾ ഞങ്ങളുടെ തമിഴ് ടീമുമായി ബന്ധപ്പെട്ടു. ക്ഷേത്രത്തിൽ യന്ത്ര ആനയിൽ നിന്നും ഷോക്കേറ്റ് മരണം നടന്നതായി എവിടെയും റിപ്പോർട്ടുകളൊന്നും ഉണ്ടായിട്ടില്ല എന്നാണ് അവർ വ്യക്തമാക്കിയത്. തുടർന്ന് ഞങ്ങൾ തിരഞ്ഞപ്പോൾ പെരുമാൾ അമ്മൻ കോവിൽ എന്നൊരു ക്ഷേത്രമോ ചോളകൊണ്ടപുരം എന്ന സ്ഥലം നാമമോ ഉള്ളതായി യാതൊരു തെളിവും ലഭിച്ചില്ല. ഞങ്ങൾ സ്ക്രീൻ ഷോട്ടിൽ കാണുന്ന ആനയുടെ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 2023 ഫെബ്രുവരി മാസത്തിൽ ഒരു വാർത്തയിൽ ടൈംസ് ഓഫ് ഇന്ത്യ ഇതേ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. 

A screenshot of a video

AI-generated content may be incorrect.

“തൃശൂർ: ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയിലുള്ള ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഞായറാഴ്ച റോബോട്ടിക് ആനയുടെ ‘നടയിരുത്തൽ’ നടന്നു. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരുള്ള ഈ ജീവനുള്ള യന്ത്ര ആന സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിൽ സമർപ്പിക്കപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ ആനയാണിതെന്ന് അവകാശപ്പെടുന്നു.” എന്നാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

വീഡിയോ കാണാം: 

മാത്രമല്ല ഇതേ ചിത്രം കഴിഞ്ഞ വര്‍ഷവും പ്രചരിച്ചിരുന്നു

ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യന്ത്ര ആനകളെയും മറ്റും നിർമ്മിച്ച് നൽകുന്ന സ്ഥാപനങ്ങളുണ്ട്. തൃശൂര്‍ ആസ്ഥാനമായുള്ള  Four He-Art Creations എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ആനയുടെ ശില്‍പ്പികള്‍. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയിലുള്ള ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഇവർ നിർമിച്ച് നൽകിയ ആനയാണിത്. ഫൈബർ  ഉപയോഗിച്ചാണ് ആനയുടെ രൂപം നിർമിച്ചിട്ടുള്ളത്. വൈദ്യുതി കടത്തി വിടാത്ത പദാർത്ഥമാണിത്. ഉപയോഗിച്ചുള്ള മോട്ടറുകളാണ് കൃത്രിമ ആനകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത് സാധ്യതയില്ല ആനയുടെ ഇലക്ട്രിക് സർക്യൂട്ടിൽ ഫ്യൂസ് ഘടിപ്പിച്ചിട്ടുണ്ട് വൈദ്യുതി വിനിമയത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടായാൽ തന്നെ ഇവ ഡ്രിപ്പാവുകയും പ്രവർത്തനം നിൽക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം ഇവയെല്ലാം ഫൈബർ ബോഡിക്കുള്ളിൽ ആണുള്ളത് ഫൈബർ ബോഡിയിൽ നിന്നും ഷോക്ക് അടിക്കുകയില്ല കേബിൾ പൊട്ടുകയോ പ്ലഗ് കുത്തും എന്തെങ്കിലും തകരാർ സംഭവിക്കുകയോ ചെയ്താൽ പഠിക്കാൻ സാധ്യതയുണ്ട് എങ്കിലും ഈ സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഏതൊരു ഇലക്ട്രോണിക് ഉപകരണം പ്രവർത്തിക്കുമ്പോൾ ഉള്ള ശ്രദ്ധ ഇതിലും നൽകേണ്ടതുണ്ട് അലസമായി ഉപയോഗിച്ചാൽ അപകട സാധ്യതയുണ്ട് എന്ന് മാത്രം.- ശില്‍പ്പികള്‍ നല്‍കിയ വിശദീകരണം. 

വ്യാജ വാര്‍ത്തയാണ് സ്ക്രീന്‍ഷോട്ടില്‍ ഉള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. തമിഴ്നാട്ടില്‍ ക്ഷേത്ര ചടങ്ങിനിടെ നാലുപേര്‍ റോബോട്ടിക് ആനയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു എന്ന വാര്‍ത്ത വ്യാജ പ്രചരണം മാത്രമാണ്. തമിഴ്നാട്ടില്‍  ചോളകൊണ്ടപുരം എന്നൊരു സ്ഥലമോ പെരുമാളമ്മന്‍  കോവില്‍ എന്നൊരു ക്ഷേത്രമോ നിലവിലില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘തമിഴ്നാട്ടില്‍ റോബോട്ടിക് ആനയില്‍ നിന്നും ഷോക്കേറ്റ് നാലുപേര്‍ മരിച്ചു’- പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

Written By: Vasuki S  

Result: False