
ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ സംഭവത്തിനെ കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ പോസ്റ്റുകളില്‍ വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കുറിപ്പുകളും ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പുകളുമുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പഴയ ചിത്രങ്ങളും ദൃശ്യങ്ങളും ശരിയായ വിവരം നല്‍കാതെയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
- ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം….
- കര്‍ണാടകയിലെ എ.ബി.വി.പി പ്രവര്‍ത്തകന്റെ സഹോദരി ഫോട്ടോ കേണല്‍ സന്തോഷ് ബാബുവിന്റെ മകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു….
- ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പഴയ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു…
ഇതേ പോലെയുള്ള ഒരു വ്യാജ പ്രചാരണത്തിനെ കുറിച്ചാണ് നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നത്. പ്രചരണം ഒരു ചിത്രം ഉപയോഗിച്ചാണ്. ചിത്രത്തില്‍ പരിക്കേറ്റ ജവാനെ നമുക്ക് കാണാം. തന്‍റെ പുറത്ത് പറ്റിയ പരിക്കുകള്‍ കാണിക്കുന്ന ഈ ജവാന്‍ ഇന്ത്യന്‍ ജവാനാണ്, ഇയിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റതാണെന്ന് ചിത്രം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വാദിക്കുന്നു. എന്നാല്‍ വസ്തുത എന്താണ് എന്ന് നമുക്ക് അറിയാം.
പ്രചരണം ഇങ്ങനെ…
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ചൈനക്കാർ നമ്മുടെ സഹോദരങ്ങളോട് ചെയ്ത നീച പ്രവർത്തിയാണ് ഈ കാണുന്നത്.. ഈ ത്യാഗം നമുക്ക് ഒരോരുത്തർക്കും വേണ്ടി നമ്മുടെ നാടിനു വേണ്ടി എന്നോർക്കണം😔 ബിഗ് സല്യൂട്ട് ജയ്ഹിന്ദ്🇮🇳”
വസ്തുത ഇങ്ങനെ…
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഒരുപാട് പഴയതാണ് എന്ന് മനസിലായി. റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ഈ ചിത്രം ഏപ്രില്‍ 2016 മുതല്‍ തായി/മലയി ഭാഷകളിലുള്ള ബ്ലോഗുകളില്‍ ലഭ്യമാണ്. ഈ ബ്ലോഗുകള്‍ സൈന്യത്തിന്‍റെ പരിശിലനത്തിനെ കുറിച്ചാണ് എന്ന് തോന്നുന്നു.
ഈ ചിത്രം എപ്പൊള്‍ എവിടെയാണ് എടുത്തത് എന്നതിനെ കുറിച്ച് വ്യക്തതയില്ല എന്നാലും ഈ ചിത്രത്തിന് ഇയിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
ചൈനകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം നാലു കൊല്ലത്തിലധികം പഴയതാണ്. കുടാതെ ചിത്രത്തിന് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.

Title:നാലു കൊല്ലം പഴയ ഒരു ബന്ധവുമില്ലാത്ത ചിത്രം ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
