
കണ്ടാല്‍ ഒരേ സമയം കൌതുകവും ഭയവും തോന്നിപ്പിക്കുന്ന കടല്‍ ജീവിയാണ് നീരാളി. എല്ലുകളില്ലാത്ത ഈ ജീവിക്ക് മൂന്നു ഹൃദയങ്ങളും നഷ്ടപ്പെട്ടാല്‍ വീണ്ടും മുളച്ചുവരുന്ന എട്ട് കൈകളുമുണ്ട്. പിടിച്ചാല്‍ നശിപ്പിക്കുന്ന രീതിയില്‍ വിടാതെ പിടിമുറുക്കുമെന്ന നീരാളിയുടെ സ്വഭാവം കൊണ്ട് മലയാളികള്‍ക്ക് പരിചിതമായ വാക്കാണ് നീരാളിപ്പിടുത്തം. ഈ വാക്കിനെ അന്വര്‍ത്ഥമാക്കും വിധം നീരാളി ഒരു കാറിനെ നശിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ദൃശ്യങ്ങളില്‍, ഒരു നീരാളി പാർക്കിംഗ് സ്ഥലത്ത് ഒരു കാറിൽ കയറുന്നത് കാണാം. വലിഞ്ഞു കയറിയ ശേഷം നീരാളി കാറിന്‍റെ ഗ്ലാസ് തകർക്കുന്നതാണ് പിന്നീട് കാണുന്നത്. ഈ വീഡിയോ ഖത്തറില്‍ നിന്നുള്ളതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നീരാളി കാർ തല്ലിപ്പൊളിക്കുന്നു ഖത്തർ #reelsfb #reelsinstagram #keralatourism #shorts #shorthair”
എന്നാല്‍ ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും അനിമേറ്റഡ് ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ നിരീക്ഷിച്ചപ്പോള്‍ @ ഗോസ്റ്റ് 3ഡി എന്ന വാട്ടര്‍മാര്‍ക്ക് ശ്രദ്ധയില്‍പ്പെട്ടു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇതേ പേരിൽ ഒരു യുട്യൂബ് ചാനല്‍ ലഭിച്ചു. ഇതേ വീഡിയോ ചാനലിലുണ്ട്. ഒരു വലിയ ഒക്ടോപസ് ഒരു കാർ തകർക്കുന്നുവെന്ന് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ചുവടെ എഴുതിയ ഹാഷ്ടാഗ് വീഡിയോ കമ്പ്യൂട്ടര്‍ നിര്‍മ്മിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
സിജെഐയുടെയും വിഎഫ്എക്സിന്‍റെയും സഹായത്തോടെ ഒക്ടോപസ് വീഡിയോകൾ സൃഷ്ടിക്കുന്ന ഒരു വിഎഫ്എക്സ് ആര്‍ട്ടിസ്റ്റിന്‍റെ സൃഷ്ടികളാണിത്.
വീഡിയോയുടെ സൃഷ്ടാവ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ട്വിറ്ററിലും ഇതേ വീഡിയോ അപ്ലോഡുചെയ്തതായി ഞങ്ങൾ കണ്ടെത്തി. സിജെഐ തയ്യാറാക്കിയ വീഡിയോ അണിതെന്ന് വിശേഷണം കൊടുത്തിട്ടുണ്ട്. VFX വീഡിയോകൾ സൃഷ്ടിക്കുന്ന ത്രീഡി ആനിമേഷൻ സോഫ്റ്റ് വെയറാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന.
വീഡിയോയിൽ കാണിച്ചിരിക്കുന്ന നീരാളി യഥാർത്ഥമല്ലെന്ന് ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നു
നിഗമനം
പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങളില്‍ കാണുന്ന നീരാളി യഥാര്‍ത്ഥമല്ല. കമ്യൂറ്റര് നിര്‍മ്മിതമാണ്. ഖത്തറില്‍ നീരാളി കാറിന്‍റെ ഗ്ലാസ് തകര്‍ത്തു എന്നുള്ള പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഖത്തറിലെ പാർക്കിംഗിൽ ഭീമന്‍ നീരാളി കാര്‍ തകര്‍ക്കുന്നു- ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്
Written By: Vasuki SResult: False
