
വിവരണം
അക്ഷയ സെന്‍ററുകളെ ആശ്രയിക്കാതെ തന്നെ സര്‍ക്കാര്‍ സേവനങ്ങളില്‍ പലതും നമുക്ക് തന്നെ സ്വന്തമായി മൊബൈല്‍ ഫോണിലോ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടിറിലോ ലഭ്യമാക്കാന്‍ കഴിയുമെന്ന ഒരു പോസ്റ്റ് വൈറലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കേരള പോലീസ് ഫാന്‍സ് – തിരുവനന്തപുരം എന്ന പേജില്‍ ഏപ്രില്‍ 27ന് (2019) അപ്‌ലോഡ് ചെയ്ത പോസ്റ്റിന് ഇതിനോടകം 27,000ല്‍ അധികം ഷെയറുകളും 2,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അക്ഷയ സെന്‍ററിലെ സേവനം വീട്ടില്‍ ലഭ്യമാകുമെന്ന് തലക്കെട്ട് നല്‍കിയുള്ള പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-
“എല്ലാം ഓണ്‍ലൈനായ ഈ ലോകത്ത് നമ്മള്‍ എന്തിന് ഇപ്പോഴും ക്യൂ നില്‍ക്കണം? സര്‍ക്കാര്‍ സഹായങ്ങളും സര്‍ട്ടിഫിക്കറ്റുകളും നമുക്ക് വീട്ടിലിരുന്ന് മൊബൈലിലൂടെ നേടാം.
എന്താണ് അക്ഷയ സെന്ററുകള്‍? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?
പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി നമ്മള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കേള്‍ക്കാറുള്ള മറുപടിയാണ് ‘അതൊക്കെ ഇപ്പോള്‍ അക്ഷയ വഴിയാണ്, അക്ഷയയില്‍ ചെല്ലൂ’ എന്നൊക്കെ. എന്നാല്‍ ശരിക്കും നമ്മള്‍ അക്ഷയയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ഏതൊരു പൗരനും സ്വയം നിര്‍വ്വഹിക്കാവുന്നതാണ്.
അക്ഷയ സെന്ററില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള ആര്‍ക്കും സ്വന്തം കമ്പ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. മൊബൈലിലാണങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്യാന്‍ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.
പലര്‍ക്കും ഇക്കാര്യം അറിയില്ല. അതിനാല്‍ ഏതൊരു ആവശ്യത്തിനും അക്ഷയ സെന്ററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്നു. അവര്‍ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെന്ററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടര്‍ /ഇന്റര്‍നെറ്റ് പരിജ്ഞാനമില്ലാത്തവര്‍ക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റര്‍നെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണില്‍ റീചാര്‍ജ് ചെയ്യുന്നവരും ആയിരിക്കും.
നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓണ്‍ലൈന്‍ പ്രവൃത്തികളും ചെയ്യാം.
അപ്പോള്‍ ഒരു സംശയം വരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ് എവിടെ നിന്ന് ലഭിക്കും?
Kerala.gov.in ആണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം. മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റില്‍ കാണും. അല്ലെങ്കില്‍ ഗൂഗിളില്‍ ജസ്റ്റ് search ചെയ്യുക.
ഉദാഹരണത്തിന് പഞ്ചായത്തില്‍ കെട്ടിട നികുതി ഓണ്‍ലൈന്‍ അടക്കണം എന്ന് കരുതുക. ഗൂഗിള്‍ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിള്‍ നിങ്ങള്‍ക്ക് വഴി കാട്ടും.
ഓര്‍ക്കുക : അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളോ അവിടെയുള്ളവര്‍ സര്‍ക്കാര്‍ അധികാരികളോ അല്ല. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാല്‍ മതിയാകും
ചില പ്രധാനപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഓണ്‍ലൈന്‍ വിലാസം താഴെ കൊടുക്കുന്നു:
1. പാസ്‌പോര്‍ട്ട് എടുക്കാന്‍:
http://www.passportindia.gov.in/
2. ഇന്‍കം ടാക്‌സ് PAN എടുക്കാന്‍:
https://tin.tin.nsdl.com/pan/index.html
3. വിവാഹ രജിസ്‌ട്രേഷന്‍, ജനന / മരണ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കല്‍:https://cr.lsgkerala.gov.in/
4. കെട്ടിട നി
കുതി :
tax.lsgkerala.gov.in
5. ഭൂ നികുതി:
http://www.revenue.kerala.gov.in/
6. ഇലക്ട്രിസിറ്റി ബില്‍:
https://wss.kseb.in/selfservices/
7. ഫോണ്‍ ബില്‍ അടയ്ക്കാന്‍:
portal.bnsl.in
8.വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭ്യമാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍:
district.kerala.gov.in
9. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചലാന്‍ തുക അടയ്ക്കാന്‍ :
etreasury.kerala.gov.in
10. സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ നിന്ന് തടി ലേലത്തില്‍ എടുക്കാന്‍:
https://www.mstcecommerce.com/auctionhome/kfd/index.jsp
11. ആധാറിലെ തെറ്റുകള്‍ തിരുത്താന്‍:
https://ssup.uidai.gov.in/update/
12. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍, തിരുത്താന്‍:
http://ceo.kerala.gov.in/
13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാന്‍:
http://cmdrf.kerala.gov.in/
14. എംപ്‌ളോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും:
http://employment.kerala.gov.in/
എല്ലാവരുടെയും അറിവിലേയ്ക്കായി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.”
എന്നാല്‍ പോസ്റ്റില്‍ വിശദീകരിക്കുന്നത് പോലെ ഈ 14 സേവനങ്ങളും നമുക്ക് സ്വയം ലഭ്യമാക്കാന്‍ കഴിയുന്നതവയാണോ. അക്ഷയ സെന്‍റിന്‍റെയോ ജനസേവ കേന്ദ്രത്തിന്‍റെയോ സഹായമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ. വസ്തുത എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പോസ്റ്റില്‍ വിശദമാക്കിയിരിക്കുന്ന ഓരോ ലിങ്കുകളിലും ലഭിക്കുന്ന സേവനങ്ങള്‍ സത്യാമാണോയെന്ന് പരിശോധിക്കാം.
1. പാസ്‌പോര്‍ട്ട് എടുക്കാന്‍:
http://www.passportindia.gov.in/

പാസ്പോര്‍ട്ട് അപേക്ഷ നല്‍കാന്‍ പാസ്‌പോര്‍ട്ട് ഇന്ത്യ എന്ന വൈബ്‌സൈറ്റ് ഉപയോഗിക്കാം. റജിസ്ടര്‍ ചെയ്ത ശേഷം അപേക്ഷ ഓണ്‍ലൈനായി നല്‍കാം.
2. ഇന്‍കം ടാക്‌സ് PAN എടുക്കാന്‍:
https://tin.tin.nsdl.com/pan/index.html

പാന്‍ കാര്‍ഡ് അപേക്ഷ ഓണ്‍ലൈനായി നല്‍കാന്‍ മെല്‍പറഞ്ഞ വെബ്‌സൈറ്റ് ഉപയോഗിക്കാം.
3. വിവാഹ രജിസ്‌ട്രേഷന്‍, ജനന / മരണ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കല്‍:
https://cr.lsgkerala.gov.in/

ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്ട്രേഷനും മുന്‍പ് രജിസ്ടര്‍ ചെയ്തവ ഡൗണ്‍ലോഡ് ചെയ്യാനും സംസ്ഥാന സര്‍ക്കാരിന്‍റെ സേവന എന്ന ഈ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.
4. കെട്ടിട നികുതി :
http://tax.lsgkerala.gov.in

http://tax.lsgkerala.gov.in/epayment/index.php എന്നതാണ് ഇപ്പോള്‍ ലഭ്യമായ കെട്ടിട നികുതി നല്‍കാനും ലൈസന്‍സ് എടുക്കാനുമൊക്കെയുള്ള സഞ്ചയ എന്ന വെബ്‌സൈറ്റ് സവേനം. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സൈറ്റ് ശരി തന്നെയാണ്.
5. ഭൂ നികുതി:
http://www.revenue.kerala.gov.in/

സംസ്ഥാന റവന്യു വകുപ്പിന്‍റെ പോര്‍ട്ടലില്‍ ഭൂ നികുതി വേഗത്തില്‍ അടയ്ക്കാന്‍ കഴിയും. വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം പേ യുവര്‍ ടാക്സ് ഒപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. പണവും ഓണ്‍ലൈന്‍ ഇടപാടില്‍ ചെയ്യാന്‍ കഴിയും.
6. ഇലക്ട്രിസിറ്റി ബില്‍:
https://wss.kseb.in/selfservices/

വെബ്‌സൈറ്റില്‍ നേരിട്ട് ക്വിക്ക് പേ ഒപ്ഷനില്‍ പണമടക്കാനും കെഎസ്ഇബി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുും വേഗത്തില്‍ സാധ്യമാകും.
7. ഫോണ്‍ ബില്‍ അടയ്ക്കാന്‍:
https://portal.bsnl.in/myportal/

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പ്രിപ്പെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ്, ലാന്‍ഡ് ലൈന്‍, ഇന്‍റര്‍നെറ്റ് ബില്ലുകള്‍ വേഗത്തില്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയുന്നതാണ് ഈ സൈറ്റ്.
8.വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭ്യമാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍:
https://edistrict.kerala.gov.in/

വില്ലേജ് ഓഫിസുകളില്‍ നിന്നും മാത്രമല്ല വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സൗകര്യം ഇ-ഡിസ്ട്രിക്ട് എന്ന സൈറ്റിലുണ്ട്. കൃത്യമായി പറഞ്ഞാല്‍ 49 സര്‍ക്കാര്‍ സേവനങ്ങള്‍ രജിസ്ടര്‍ ചെയ്ത ശേഷം ഈ സൈറ്റില്‍ നിന്നും ലഭ്യമാക്കാം.
9. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചലാന്‍ തുക അടയ്ക്കാന്‍:
https://etreasury.kerala.gov.in/

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു വേണ്ടിയുള്ള ചല്ലാന്‍ തുക അടയ്ക്കാന്‍ ഈ സൈറ്റില്‍ സൗകര്യമുണ്ട്. രജിസ്ടര്‍ ചെയ്ത ശേഷം ഉപയോഗിക്കാം.
10. സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ നിന്ന് തടി ലേലത്തില്‍ എടുക്കാന്‍:
https://www.mstcecommerce.com/auctionhome/kfd/index.jsp

സംസ്ഥാന സര്‍ക്കാര്‍ വന്യജീവി വകുപ്പിന്‍റെ കീഴില്‍ തടി ലേലത്തിനും മറ്റുമായുള്ള രജിസട്രേഷനും മറ്റും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം.
11. ആധാറിലെ തെറ്റുകള്‍ തിരുത്താന്‍:
https://ssup.uidai.gov.in/update/

https://uidai.gov.in/my-aadhaar/update-aadhaar.html എന്നതാണ് ആധാര്‍ തെറ്റുകള്‍ തിരുത്താന്‍ ഉപയോഗിക്കേണ്ട വെബ്‌സൈറ്റ് അഡ്രസ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റില്‍ തെറ്റുണ്ട്.
12. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍, തിരുത്താന്‍:
http://ceo.kerala.gov.in/

ചീഫ് ഇലക്‌ടൊറല്‍ ഓഫിസര്‍ കേരള അഥവ സിഇഒ എന്ന വെബ്‌സൈറ്റില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം ലഭ്യമാണ്.
13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാന്‍:
http://cmdrf.kerala.gov.in/


ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ നല്‍കാനും തുക സംഭവാന ചെയ്യാനും സിഎംഡിആര്‍എഫ് പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ കഴിയും. (മെയ് 9 മുതല്‍ മെയ് 12 (2019) വരെ സിഎംഡിആര്‍എഫ് വെബ്‌സൈറ്റ് പോര്‍ട്ടലിന്‍റെ അപ്ഡേഷന്‍ നടക്കുന്നതിനാല്‍ ഈ 3 ദിവസങ്ങള്‍ സൈറ്റ് ലഭിക്കില്ല.)
14. എംപ്‌ളോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും:
http://employment.kerala.gov.in/

ജോലി തേടുന്നവര്‍ക്കായി പേര് രജിസ്ടര്‍ ചെയ്ത് അവതരങ്ങള്‍ അന്വേഷിക്കാനുള്ള അവസരമാണ് ഇപ്ലോയിമെന്‍റ് എക്സ്‌ചെയ്ഞ്ചില്‍ ലഭ്യമാകുന്നത്.
പോസ്റ്റില്‍ വിശദമാക്കുന്ന എല്ലാ വിവരങ്ങളും ശരി തന്നെയാണ്. ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖാന്തരം ലഭിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും മുന്‍പരിചയമില്ലാതെ ചില പ്രധാന രേഖകളോ രജിസട്രേഷനോ പൂര്‍ത്തീകരിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ തെറ്റുപറ്റാമെന്നും ഇത് ഒഴിവാക്കാനാണ് അക്ഷയ കേന്ദ്രങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങളെ ജനങ്ങള്‍ ആശ്രയിക്കുന്നതെന്ന് അക്ഷയ കേന്ദ്രം ജീവനക്കാര്‍ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. മാത്രമല്ല ആധാര്‍ പോലെയുള്ള സേവനങ്ങളുടെ രജിസ്ട്രേഷനും മറ്റും ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമാണ്. ഇതിന് വേണ്ട സൗകര്യം അംഗീകൃത സ്ഥാപനങ്ങളിലെ ലബിക്കു. അതുകൊണ്ടൊക്കെ തന്നെ ചില പരിമിതികളും സാധാരണക്കാരെ സംബന്ധിച്ചടുത്തോളം വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ചേക്കാമെന്നും അക്ഷയകേന്ദ്രം ജീവനക്കാര്‍ പറയുന്നു.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും കൃത്യമായ സേവനം ലഭിക്കുന്നവ തന്നെയാണ്. ചില വെബ് അഡ്രസുകള്‍ അപൂര്‍ണമായതു കൊണ്ട് മാത്രം ലഭ്യമകാത്തത് ഒഴികെ പൂര്‍ണമായും വിവരങ്ങള്‍ സത്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് വസ്തുതപരമാണെന്ന് അനുമാനിക്കാം.

Title:ഈ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതുണ്ടോ?
Fact Check By: Harishankar PrasadResult: True
