
Image Credits: BDC TV News
പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതിനാല്‍ ശ്രിനഗര്‍ മെഡിക്കല്‍ കോളേജിലെ 100 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ കുറിച്ച് ദിവസങ്ങളായി പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം പൂര്‍ണമായും വ്യാജമാണ് എന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും, പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബുര്‍ഖ ധരിച്ച് ലൈനില്‍ നില്‍ക്കുന്ന മുസ്ലിം പെണ്‍കുട്ടികളെ കാണാം. ഈ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച ശ്രിനഗര്‍ മെഡിക്കല്‍ കോളേജിലെ 100 വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സര്‍റ്റിഫിക്കറ്റ് റദ്ദാക്കി സര്‍ക്കാര്‍ (fb)”
എന്നാല്‍ ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് മുഖ്യധാര മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും അന്വേഷിച്ച് നോക്കി, പക്ഷെ ഇത്തരത്തില്‍ ഒരു സംഭവം യാതൊരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമുഹ മാധ്യമങ്ങളിലും ഇതിനെ കുറിച്ച് യാതൊരു വാര്‍ത്തയും ലഭിച്ചില്ല.
ലോകകപ്പ് ടി-20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം കാശ്മീരിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പാകിസ്ഥാന്‍റെ വിജയം ആഘോഷിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒക്ടോബര്‍ 26ന് ജന്‍സത്ത പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം ശ്രീനഗറിലെ രണ്ട് മെഡിക്കല്‍ കോളേജിലാണ് പാകിസ്ഥാന്‍റെ വിജയം ആഘോഷിക്കുകയുണ്ടായത്. ഗവര്‍മന്‍റ് മെഡിക്കല്‍ കോളേജ് (GMC), ഷേര്‍ എ കാശ്മീര്‍ ഇന്‍സ്റ്റിട്യുറ്റ് ഓഫ് മെഡിക്കല്‍ സായന്‍സസ് (SKIMS) എന്നി രണ്ട് മെഡിക്കല്‍ കോളേജുകളുടെ പേരാണ് റിപ്പോര്‍ട്ടില്‍ വന്നത്.
ഞങ്ങള്‍ SKIMS കോളേജില്‍ വിളിച്ച് അധികൃതരോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞങ്ങളുടെ കോളേജില്‍ ഇങ്ങനെ യാതൊരു സംഭവവും നടന്നിട്ടില്ല. ചിലര്‍ ഞങ്ങളുടെ കോളേജിന്‍റെ പേരില്‍ സാമുഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച് തെറ്റായ പ്രചരണം നടത്തുകയാണ്. ഈ വീഡിയോയില്‍ ഞങ്ങളുടെ വിദ്യാര്‍ഥികളില്ല. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇവിടെ ആരും വിളിച്ചിട്ടില്ല.”
ഇതിനെ പുറമേ ഞങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്‍റെ അധ്യക്ഷന്‍ ശ്രി. സയ്യദ് സജ്ജാദ് നാസീറുമായി ബന്ധപെട്ടു. വിവാദത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇത് പൂര്‍ണമായും വ്യാജ വാര്‍ത്തയാണ്. സര്‍ക്കാറിന് ആരുടെയെങ്കിലും ഡിഗ്രി ഇങ്ങനെ റദ്ദാക്കാന്‍ ആകില്ല. സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നത്.”
ശ്രിനഗറില്‍ പ്രവര്‍ത്തിക്കുന്ന ബാസിത് സര്‍ഗര്‍ എന്ന മാധ്യമപ്രവര്‍ത്തകനും ഈ വാര്‍ത്ത പൂര്‍ണമായും വ്യാജമാണ് എന്ന് സ്ഥിരികരിച്ചു. “ഇത് വ്യാജ വാര്‍ത്തയാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി കൊടുക്കില്ല എന്ന തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടില്ല.”
ജമ്മു കശ്മീര്‍ വിദ്യാര്‍ഥി സംഘത്തിന്‍റെ ദേശിയ വക്താവ് നാസീര്‍ കുഹ്മി ഫാക്റ്റ് ക്രെസേണ്ടോയോട് ഈ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ വാര്‍ത്ത പൂര്‍ണമായും വ്യാജമാണ്. ഈ സംഭവത്തിന്‍റെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിനിടെ സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് പുറത്താക്കിയിട്ടില്ല. ഇത് വരെ നടന്ന അന്വേഷണത്തില്‍ SKIMS കോളേജില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗവര്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റെ അന്വേഷണം ഇപ്പൊള്‍ നടന്നുകൊണ്ടിരിക്കുകെയാണ്.”
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഉത്തര്‍പ്രദേശിലെ ആസാമഗഡില്‍ എടുത്തതാണ്. ബിഡിസി 2017ല്‍ പ്രസിദ്ധികരിച്ച ഈ ലേഖനത്തില്‍ നമുക്ക് വൈറല്‍ പോസ്റ്റില്‍ നല്‍കിയ ചിത്രം കാണാം. ചിത്രത്തിനും കശ്മീറുമായി യാതൊരു ബന്ധവുമില്ല.
ഈ ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
നിഗമനം
പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതിന് ശ്രിനഗര്‍ കോളേജിലെ 100 വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍റ്റിഫികറ്റ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി എന്ന വാര്‍ത്ത വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Title:‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചതിനാല്‍ 100 കാശ്മീരി വിദ്യാര്‍ഥികളുടെ മെഡിക്കല്‍ ഡിഗ്രി റദ്ദാക്കി എന്ന പ്രചരണം വ്യാജം…
Fact Check By: Mukundan KResult: False
