വാട്ട്സ് ആപ്പില്‍ അയക്കുന്ന ഗുഡ്മോണിംഗ് സന്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ജി‌എസ്‌ടി ചുമത്തുമെന്ന കിംവദന്തി പ്രചരിക്കുന്നു…

സാമൂഹികം

ഏപ്രിൽ 1 മുതൽ വാട്ട്‌സ്ആപ്പിൽ അയയ്‌ക്കുന്ന ‘സുപ്രഭാതം സന്ദേശങ്ങൾക്ക്’ സർക്കാർ 18% ചരക്ക് സേവന നികുതി (ജിഎസ്‌ടി) ചുമത്തുമെന്ന് അവകാശപ്പെടുന്ന, എബിപി ന്യൂസിന്‍റെ ലോഗോയുള്ള ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വാട്ട്സ് ആപ്പില്‍ ഉപയോക്താക്കള്‍ അയക്കുന്ന “സുപ്രഭാതം സന്ദേശങ്ങൾക്ക് 18% ജിഎസ്ടി ഏർപ്പെടുത്തും” എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ  ക്ലിപ്പിംഗ് വീഡിയോയിൽ കാണാം. “ഇനി മുതൽ good morning മെസ്സേജ് അയക്കുന്നവർക്ക് 18% GST govt. charge ചെയ്യും. എന്നിട്ടും നിർത്തില്ലെങ്കിൽ മെസ്സേജ് receive ചെയ്യുന്നവർക്കും കൂടി 18% GST ചുമത്തും ഏപ്രിൽ ഒന്നു മുതൽ.” എന്ന അടിക്കുറിപ്പിലാണ് എ‌ബി‌പി ന്യൂസ് ചാനലിന്‍റെ വാര്‍ത്താ ക്ലിപ്പ് കൊടുത്തിട്ടുള്ളത്. 

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ ഓണ്‍ലൈനിൽ “സുപ്രഭാതം സന്ദേശം”, “18% GST” എന്നീ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പ്രചരണത്തെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായില്ല. വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളും കണ്ടെത്തിയില്ല. വൈറൽ വീഡിയോയുടെ പ്രാരംഭ ഫ്രെയിമുകളിൽ, അവതാരകൻ “അവകാശവാദം പറയുന്നു…,” “സത്യം കണ്ടെത്താം” തുടങ്ങിയ വാക്യങ്ങൾ ഹിന്ദിയില്‍ പറയുന്നത് കേള്‍ക്കാം. കൂടാതെ വൈറലായ വീഡിയോയിൽ മുകളിൽ വലത് കോണില്‍ “ABP ന്യൂസ്” എന്ന വാട്ടർമാർക്ക് കാണാം. കൂടാതെ അവതാരകന്‍ നില്‍ക്കുന്നതിന് സമീപം സ്ക്രീനില്‍ “ഗുഡ്മോണിംഗ് മെസ്സേജ് പര്‍ 18% GST കാ വൈറല്‍ സച്ച്” എന്ന ഹിന്ദി സ്ലഗ് ലൈന്‍ കാണാം.  

പല വാര്‍ത്താ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വൈറല്‍ പ്രചരണങ്ങള്‍ക്ക് മുകളില്‍ സ്വതന്ത്രമായി വസ്തുതാ അന്വേഷണ നടത്താറുണ്ട്. ഗുഡ്മോണിംഗ് സന്ദേശങ്ങള്‍ക്ക് ടാക്സ് ഏര്‍പ്പെടുത്തുമെന്ന വ്യാജ പ്രചരണത്തിന് മുകളില്‍ എ‌ബി‌പി ന്യൂസ് ചാനല്‍ നടത്തിയ ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ടാണ് യഥാര്‍ത്ഥ സന്ദേശമെന്ന നിലയില്‍ പ്രചരിക്കുന്നത്. 2018 മേയ് 20 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആണിത്. 

പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ലഭ്യമാണ്. 

വാട്ട്‌സ്ആപ്പ് സുപ്രഭാതം സന്ദേശങ്ങൾക്ക് സർക്കാർ 18% ജിഎസ്ടി ചുമത്തുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള ഒരു പത്രവാർത്തയുടെ വസ്തുതാ പരിശോധനയാണ് യഥാര്‍ഥത്തില്‍ എ‌ബി‌പി ന്യൂസ് നടത്തുന്നത്. സുപ്രഭാതം സന്ദേശങ്ങള്‍ക്ക് ജിഎസ്ടി എന്ന വൈറൽ അവകാശവാദം തെറ്റാണെന്നാണ് ചാനൽ നിഗമനം. എ‌ബി‌പി ന്യൂസ് “വൈറല്‍ സച്ച്” എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലെ വൈറല്‍ പ്രചരണങ്ങളുടെ ഫാക്റ്റ് ചെക്ക് സ്വതന്ത്രമായി നടത്താറുണ്ട്. 

ഹോളി ദിനത്തിൽ ഒരു പത്രത്തിൽ ആക്ഷേപഹാസ്യ-നർമ്മത്തിനായി നവാഭാരത് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആയിരുന്നു ഇത്. സത്യമെന്ന നിലയില്‍ റിപ്പോര്‍ട്ട് വൈറലായതോടെയാണ് എ‌ബി‌പി ഫാക്റ്റ് ചെക്ക് നടത്തിയത്.  

നിഗമനം 

പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഏപ്രിൽ 1 മുതൽ വാട്ട്സ് ആപ്പിൽ പ്രചരിക്കുന്ന സുപ്രഭാതം സന്ദേശങ്ങൾക്ക് സർക്കാർ 18% GST ഈടാക്കുമെന്നത് തെറ്റായ പ്രചരണമാണ്. പ്രചരണത്തെ കുറിച്ച് എ‌ബി‌പി ന്യൂസ് നടത്തിയ ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ടില്‍ നിന്നും എഡിറ്റ് ചെയ്തെടുത്ത ക്ലിപ്പ് ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വാട്ട്സ് ആപ്പില്‍ അയക്കുന്ന ഗുഡ്മോണിംഗ് സന്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ജി‌എസ്‌ടി ചുമത്തുമെന്ന കിംവദന്തി പ്രചരിക്കുന്നു…

Fact Check By: Vasuki S  

Result: False